Image

എറണാകുളത്ത് ടിജെ വിനോദ് മുന്നില്‍; യുഡിഎഫ് ആഘോഷം തുടങ്ങി

Published on 24 October, 2019
എറണാകുളത്ത് ടിജെ വിനോദ് മുന്നില്‍; യുഡിഎഫ് ആഘോഷം തുടങ്ങി

കൊച്ചി: ഉപതെരഞ്ഞെടുപ്പ് നടന്ന എറണാകുളം നിയമസഭാ മണ്ഡലത്തില്‍ വോട്ടെണ്ണല്‍ അഞ്ചാം റൗണ്ട് പൂര്‍ത്തിയായിരിക്കുമ്ബോള്‍ യുഡിഎഫ് സ്ഥാനാര്‍തഥി ടിജെ വിനോദ് 3830 വോട്ടിന് മുന്നിലാണ്. ഇതോടെ എറണാകുളത്ത് യുഡിഎഫ് ആഘോഷം തുടങ്ങി കഴിഞ്ഞു.

അതേസമയം, പ്രതീക്ഷിച്ച ലീഡ് യുഡിഎഫിന് കിട്ടിയില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ കണക്കുകള്‍ വെച്ച്‌ നോക്കുമ്ബോള്‍ വോട്ട് നിലയില്‍ യുഡിഎഫിന് വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്.

മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തിലാണ് മണ്ഡലത്തിലെ വോട്ടെണ്ണല്‍ നടക്കുന്നത്. 135 ബൂത്തുകളിലെ വോട്ടുകള്‍ 10 റൗണ്ടില്‍ എണ്ണിത്തീര്‍ക്കും. ഒരു റൗണ്ടില്‍ 14 ബൂത്തുകളിലെ വോട്ടെണ്ണും. ഒമ്ബത് പൂര്‍ണ റൗണ്ടുകളിലായി 126 ബൂത്തുകളിലെയും അവസാന റൗണ്ടില്‍ ഒമ്ബത് ബൂത്തുകളിലെയും വോട്ടെണ്ണും വിധമാണ് ക്രമീകരണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക