Image

യുഎസ് കപ്പല്‍ ഇന്ത്യയില്‍ പൊളിക്കുന്നതു സുപ്രീംകോടതി വിലക്കി

Published on 09 May, 2012
യുഎസ് കപ്പല്‍ ഇന്ത്യയില്‍ പൊളിക്കുന്നതു സുപ്രീംകോടതി വിലക്കി
ന്യൂഡല്‍ഹി: അമേരിക്കന്‍ കപ്പലായ എക്സോണ്‍ വാല്‍ഡക്സ് പൊളിക്കുന്നത് സുപ്രീംകോടതി വിലക്കി. എണ്ണക്കപ്പല്‍ ഗുജറാത്ത് തീരത്തുവച്ചു പൊളിക്കുന്നത് നിരവധി പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നതിനാലാണിത്. കപ്പല്‍ ഇന്ത്യന്‍ തീരത്തെത്തുന്നതു സുപ്രീംകോടതി വിലക്കി. പരിസ്ഥിതി പ്രവര്‍ത്തകന്‍ ഗോപാല്‍കൃഷ്ണ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി.

ഹോങ്കോംഗ് ആസ്ഥാനമായുള്ള കമ്പനിയില്‍നിന്നാണ് ഇന്ത്യ ആസ്ഥാനമായുള്ള കമ്പനി കപ്പല്‍ പൊളിക്കാനായി വാങ്ങിയത്. ഗുജറാത്തിലെ അലാംഗ് തീരത്തുവച്ചു കപ്പല്‍ പൊളിക്കാനായിരുന്നു തീരുമാനം. 1989ല്‍ അലാസ്കയില്‍വച്ച് മഞ്ഞുമലയിലിടിച്ചാണ് കപ്പലിനു ക്ഷതം സംഭവിക്കുന്നത്. അന്നുണ്ടായ അപകടത്തില്‍ പെട്രോളിയം ഉത്പന്നങ്ങള്‍ കടലിലൊഴുകി 40,000 ഓളം പക്ഷികള്‍ ചത്തൊടുങ്ങിയിരുന്നു. പരിസ്ഥിതിക്കു കനത്ത നാശം വരുത്തിയെന്നു മാത്രമല്ല, മേഖലയിലെ മത്സ്യബന്ധന വ്യവസായം തന്നെ പ്രതിസന്ധിയിലാകുകയും ചെയ്തു. ടെക്സാസ് ആസ്ഥാനമായുള്ള ബഹുരാഷ്ട്ര എണ്ണക്കമ്പനിയായ എക്സോണ്‍ മൊബില്‍ കോര്‍പറേഷന്റെ വകയായിരുന്നു 26 വര്‍ഷം പഴക്കമുള്ള കപ്പല്‍. 2010 ല്‍ ദക്ഷിണചൈനാക്കടലില്‍ വച്ച് മറ്റൊരു കപ്പലുമായി കൂട്ടിയിടിച്ച് വാല്‍ഡസിനു കാര്യമായ ക്ഷതം സംഭവിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക