Image

വട്ടിയൂര്‍ക്കാവിലൊഴികെ നാല് മണ്ഡലങ്ങളിലും യുഡിഎഫ്

Published on 23 October, 2019
വട്ടിയൂര്‍ക്കാവിലൊഴികെ നാല് മണ്ഡലങ്ങളിലും യുഡിഎഫ്
വട്ടിയൂര്‍ക്കാവിലൊഴികെ മറ്റു നാല് മണ്ഡലങ്ങളിലും യുഡിഎഫ് മുന്നേറുകയാണ്. 

അരൂരില്‍ ഇടത് വലത് മുന്നണികള്‍ ശക്തമായ മത്സരമാണ് കാഴ്ച്ചവെക്കുന്നത്. 

വട്ടിയൂര്‍ക്കാവില്‍ തുടക്കം മുതല്‍ തന്നെ എല്‍ഡിഎഫിന്റെ വി.കെ.പ്രശാന്ത് മുന്നേറുന്നുണ്ട്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ എറണാകുളത്ത് എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് മൂന്ന് വോട്ടിന്റെ ലീഡ് നേടാനായത് ഒഴിച്ചാല്‍ മറ്റെവിടെയും ബിജെപിക്ക് മുന്നേറാനായിട്ടില്ല.

മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി ഭരണം നിലനിര്‍ത്തുമെന്നാണ് മിക്ക അഭിപ്രായ സര്‍വേകളും എക്സിറ്റ് പോളുകളും പ്രവചിച്ചിരിക്കുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക