Image

ഐപിഎല്‍: മുംബൈയ്ക്കെതിരെ ബാംഗളൂരിന് ജയം

Published on 09 May, 2012
ഐപിഎല്‍: മുംബൈയ്ക്കെതിരെ ബാംഗളൂരിന് ജയം
മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തി ബാഗളൂര്‍ റോയല്‍ ചലഞ്ചേഴ്സ് പ്ളേ ഓഫ് സാധ്യതകള്‍ സജീവമാക്കി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത മുംബൈ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെടുത്തപ്പോള്‍ രണ്ടോവറും ഒമ്പത് വിക്കറ്റും ബാക്കി നിര്‍ത്തിയായിരുന്നു ബാംഗളൂരിന്റെ വിജയം. 59 പന്തില്‍ ആറു സിക്സിന്റെയും അഞ്ചു ബൌണ്ടറികളുടെയും സഹായത്തോടെ 82 റണ്‍സെടുത്ത് പുറത്താകാതെ നിന്ന് ക്രിസ് ഗെയ്ലിന്റെ ബാറ്റിംഗ് മികവിലാണ് ബാംഗളൂര്‍ അനായാസ ജയം സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ വിരാട് കൊഹ്ലി 36 റണ്‍സുമായി വിജയത്തില്‍ ഗെയ്ലിന് കൂട്ടായി. നേരത്തെ ആദ്യം ബാറ്റു ചെയ്ത മുംബൈ ദിനേശ് കാര്‍ത്തിക്കിന്റെ(44) ബാറ്റിംഗ് മികവിലാണ് ഭേദപ്പെട്ട സ്കോര്‍ കുറിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക