Image

ആറ് വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പതിനഞ്ചുകാരന്‍ അറസ്റ്റില്‍

Published on 23 October, 2019
ആറ് വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പതിനഞ്ചുകാരന്‍ അറസ്റ്റില്‍
മുംബൈ : ആറ് വയസ്സുകാരിയെ പീഡിപ്പിച്ച 15 വയസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. 15 കാരിന്റെ വീട്ടില്‍ സഹോദരി ട്യൂഷന്‍ പഠിപ്പിക്കുന്നുണ്ട്. ഇവിടെ പഠിക്കാന്‍ എത്തിയ കുട്ടിയെയാണ് പീഡനത്തിന് ഇരയായത്.

താനെയിലെ കല്യാണിയില്‍ തിങ്കളാഴ്ചയാണ് സംഭവം നക്കുന്നത്. പെണ്‍കുട്ടി വീട്ടില്‍ എത്തിയപ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ഈ തക്കം നോക്കി പ്രതിയായ കുട്ടി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് വീട്ടില്‍ എത്തിയ കുട്ടി മാതാപിതാക്കളെ അറിയിച്ചതോടെയാണ് സംഭവം പുറത്ത് അറിയുന്നത്

തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയും ഇതിന് പിന്നാലെ പ്രതിയായ 15 കാരനെ പോലീസ് എത്തി കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. പോക്‌സോ വകുപ്പുകള്‍ അടക്കം ചുമത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കുകയും പിന്നീട് റിമാന്‍ഡ് ചെയ്യുകയും ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക