Image

മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ കേസെടുത്തു

Published on 23 October, 2019
മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ കേസെടുത്തു
തൃശൂര്‍: നടി മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ കേസെടുത്തു. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശ പ്രകാരം തൃശൂര്‍ ഈസ്റ്റ് പോലീസാണ് കേസെടുത്തിരിക്കുന്നത്. മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ കേസെടുത്തു

കഴിഞ്ഞദിവസം ഡിജിപിയെ നേരില്‍ കണ്ടാണ്  നടി പരാതി നല്‍കിയത്. തന്നെ അപമാനിക്കുന്നുവെന്നും ഒപ്പമുള്ളവരെ ഭീഷണിപ്പെടുത്തുന്നുവെന്നും തനിക്കെതിരെ സംഘടിതമായ നീക്കം ചിലര്‍ നടത്തുന്നുവെന്നും പരാതിയില്‍ മഞ്ജു വ്യക്തമാക്കുന്നു.ശ്രീകുമാര്‍ മേനോന് തന്നോട് വ്യക്തിവൈരാഗ്യമുണ്ടെന്നും, ഒടയന്‍ സിനിമയുടെ നിര്‍മ്മാണ കാലം മുതല്‍ ശ്രീകുമാര്‍ മേനോന് തന്നോട് വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നുവെന്നും പരാതിയില്‍ മഞ്ജു പറയുന്നു. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി നല്‍കിയ ലെറ്റര്‍ ശഹഡും മറ്റ് രേഖകളും ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന് ഭയപ്പെടുന്നതായും പരാതിയില്‍ പറയുന്നുണ്ട്. നീണ്ട ഇടവേളയ്ക്കു ശേഷം മഞ്ജു വാര്യര്‍ ക്യാമറയ്ക്കു മുന്നിലേക്ക് തിരികെ എത്തിയത് ശ്രീകുമാര്‍ മേനോന്‍െ്‌റ പരസ്യ ചിത്രത്തിലുടെയായിരുന്നു. പരാതി ലഭിച്ചിട്ടുണ്ടെന്നും പരിശോധിച്ച് നിയമനടപടികളിലേക്ക് കടക്കുമെന്നും നിയമോപദേശകനുമായി ആദ്യം സംസാരിക്കട്ടെ എന്നിട്ടു തീരുമാനമെടുക്കും നിയമനടപടി സ്വീകരിക്കുമെന്ന കാര്യത്തില്‍ സംശമില്ലെന്നും ഡിജിപി ലോക്‌നാഥ് ബെഹറ പ്രതികരിച്ചിരുന്നു.

സംവിധായകന്‍ ശ്രീകുമാര്‍ മേനോന് എതിരെ ഡിജിപിക്ക് പരാതി നല്‍കിയതിന് പിന്നാലെ സംവിധായകരുടെ സംഘടനയായ ഫെഫ്കയ്ക്കും മഞ്ജു കത്ത് നല്‍കിയിരുന്നു. ശ്രീകുമാര്‍ മേനോന്റെ ഭീഷണി സൂചിപ്പിച്ചാണ് കത്ത് നല്‍കിയിരിക്കുന്നത്. ഇക്കാര്യം സൂചിപ്പിച്ച് താരസംഘടനയായ അമ്മയ്ക്കും കത്ത് നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. പോലീസ് അന്വേഷണത്തില്‍ ഇടപെടാതെ സംഭവം പരിശോധിക്കുമെന്നാണ് ഫെഫ്ക പ്രതികരിച്ചിരിക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക