Image

പഴങ്ങളില്‍ നിന്നും ധാന്യങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യവും വൈനും ഉത്പാദിപ്പിക്കാന്‍ അനുമതി

Published on 23 October, 2019
പഴങ്ങളില്‍ നിന്നും ധാന്യങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യവും വൈനും ഉത്പാദിപ്പിക്കാന്‍ അനുമതി

തിരുവനന്തപുരം: പഴങ്ങളില്‍ നിന്നും ധാന്യങ്ങളില്‍ നിന്നും മദ്യം ഉത്പാദിപ്പിക്കാന്‍ അനുമതി നല്‍കാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ചക്ക, കശുമാങ്ങ, വാഴപ്പഴം എന്നിവയില്‍ നിന്നും കാര്‍ഷിക ഉത്പന്നങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം, വൈന്‍ തുടങ്ങിയ പാനീയങ്ങള്‍ ഉത്പാദിപ്പിക്കുന്നതിന് കേരളാ കാര്‍ഷിക സര്‍വകലാശാല സമര്‍പ്പിച്ച റിപ്പോര്‍ട്ട് അംഗീകരിക്കാനാണ് തീരുമാനം.

പഴവര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവയില്‍ നിന്നും വൈന്‍ ഉത്പാദിപ്പിക്കുന്ന യൂണിറ്റുകള്‍ക്ക് അബ്കാരി നിയമങ്ങള്‍ക്ക് അനുസൃതമായി ലൈസന്‍സ് നല്‍കാനും തീരുമാനിച്ചു. ഇതിനു വേണ്ടി ബന്ധപ്പെട്ട ചട്ടങ്ങളില്‍ ഭേദഗതി വരുത്തും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക