Image

കുവൈത്തില്‍ ചെട്ടികുളങ്ങര കുംഭഭരണി ജനുവരി 17 ന്

Published on 23 October, 2019
കുവൈത്തില്‍ ചെട്ടികുളങ്ങര കുംഭഭരണി ജനുവരി 17 ന്


കുവൈത്ത് സിറ്റി : ചെട്ടികുളങ്ങര അമ്മ പ്രവാസി സേവാ സമിതി കുവൈറ്റ് (ഇഅജടട ഗൗംമശ)േ സംഘടിപ്പിക്കുന്ന മൂന്നാമത് ഉത്സവമായ 'ഭരണി കാഴ്ചകള്‍ 2020' ന്റെ ഫ്‌ളൈര്‍ പ്രകാശനം പ്രകാശനം ചെയ്തു.

അബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ ജനുവരി 17 ന് (വെള്ളി) നടക്കുന്ന ഉത്സവത്തില്‍ ഇഅജടട കുവൈറ്റിന്റെ ശ്രീഭദ്ര കുത്തിയോട്ട സമിതിയിലെ കലാകാരന്മാര്‍ക്കൊപ്പം ഓണാട്ടുകരയുടെ ജയവിജയന്മാരായ പ്രമോദിന്റേയും പ്രദീപിന്റേയും ശബ്ദ മാധുര്യത്തില്‍ നടത്തുന്ന കുത്തിയോട്ട പാട്ടും ചുവടും ഭജന ഗീതങ്ങളുടെ കുലപതിയായ ഡോ. പ്രശാന്ത് വര്‍മ കോഴിക്കോടും സംഘവും അവതരിപ്പിക്കുന്ന മാനസജപലഹരിയും ഗോകുലം കലാക്ഷേത്ര അവതരിപ്പിക്കുന്ന നൃത്ത പരിപാടികളും മറ്റു കലാപരിപാടികളും പഞ്ചാരിമേളവും കെട്ടുകാഴ്ചയും താലപ്പൊലിയും അരങ്ങേറും. പ്രസിദ്ധമായ കഞ്ഞിസദ്യയും പരിപാടിയുടെ ഭാഗമായിരിക്കും.

ഫ്‌ളയെറിന്റെ ആദ്യ കോപ്പി സംഘടനയുടെ എക്‌സിക്യൂട്ടീവ് മെമ്പര്‍ അശോക് വ്യവസായി ആയ ബോണിക്ക് നല്‍കി നിര്‍വഹിച്ചു. റാഫിള്‍ കൂപ്പണിന്റെ ആദ്യ കോപ്പി സംഘടനയുടെ രക്ഷാധികാരി സന്തോഷ് വ്യവസായി ആയ പ്രവീണിനു നല്‍കി. തുടര്‍ന്നു നടന്ന കുത്തിയോട്ട പാട്ടും ചുവടും പരിശീലന കളരിയും കഞ്ഞി സദ്യയും എല്ലാം കാണികള്‍ക്കു ദൃശ്യ ശ്രാവ്യ വിരുന്നൊരുക്കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക