Image

സ്വകാര്യതയും മാധ്യമ നിയന്ത്രണവും (ബി ജോണ്‍ കുന്തറ)

Published on 23 October, 2019
സ്വകാര്യതയും മാധ്യമ നിയന്ത്രണവും (ബി ജോണ്‍ കുന്തറ)
ഒട്ടനവധി രാജ്യങ്ങള്‍ മാധ്യമങ്ങളെ പലേ രീതികളിലും നിയന്ത്രിക്കുന്നുണ്ട് അമേരിക്ക പോലുള്ള രാഷ്ട്രങ്ങള്‍ എങ്ങിനെ നിയന്ത്രിക്കാം എന്ന ചിന്തയില്‍.

ഇന്ത്യയില്‍ ഈ വിഷയത്തെ ആധാരമാക്കി നിയമനിര്‍മ്മാണം ആരംഭിച്ചിരിക്കുന്നു. അമേരിക്കയില്‍ കോണ്‍ഗ്രസ്സില്‍ ഇതൊരു ചര്‍ച്ചാവിഷയം എന്നാല്‍ നടപ്പില്‍ വരുത്തുക അത്ര എളുപ്പമല്ല കാരണം ഭരണഘടന, തല്‍ക്കാലം  വിലങ്ങുതടി ആയി നില്‍ക്കും അതല്ലല്ലോ ഇന്ത്യയിലെ സാഹചര്യം.

ഇതില്‍ സുപ്രീം കോടതി ഇടപെടണം എന്നാണ് ഇന്ത്യന്‍ ഭരണകൂടം ആവശ്യപ്പെടുന്നത്.ശക്തമായ ഭാഷയില്‍ പറയുന്നു "ഇന്‍റ്റര്‍നെറ്റ്" ജനാതിപത്യ മര്യാദകളെ തകര്‍ക്കുന്ന ഒരുപകരണമായി മാറിയിരിക്കുന്നു ഇതാണ് കേന്ദ്രത്തിന്റെ വാദമുഖം.

ജനാധിപത്യത്തിന്‍റ്റെ ബാലപാഠം പറയുന്നത് ഒരു വ്യക്തിയുടെ അഭിപ്രായ സ്വാതന്ദ്ര്യം അതിനെ ഒരു നിയമവും ഹനിച്ചുകൂടാ. എല്ലാ തെരഞ്ഞെടുപ്പുകളും ഈ സ്വാതന്ദ്ര്യത്തെ മാനിച്ചുകൊണ്ടാണല്ലോ .ഒരു വ്യക്തി പറയുന്നതും എഴുതുന്നതും ഈ സ്വാതന്ത്യ്രത്തിന്‍ തണലില്‍ വരും.

ഒന്നു തിരിഞ്ഞു നോക്കാം വാര്‍ത്താ വിനിയമത്തിന്‍റ്റെ യാത്രാഗതി, മനുഷ്യനു മാത്രമുള്ള അറിയുന്നതിനുള്ള, അറിയിക്കുന്നതിനുള്ള ആകാംഷ.ഇതില്‍ നിന്നും സംസാരഭാഷ , ലിഖിതരൂപം, അച്ചടിഇവ ഉടലെടുത്തു

പിന്നീട്,കമ്പ്യൂട്ടര്‍, ആഗോളതല ഇന്‍റ്റെര്‍നെറ്റ്, സാമൂഗിക മാധ്യമങ്ങള്‍ ഈപാതകളില്‍ ജനിച്ച മറ്റുസന്തതികള്‍ എല്ലാത്തിന്‍റ്റെ പിന്നിലും ഒരു കമ്പോളവും,വാണിജ്യ ലക്ഷ്യവും ഉണ്ടെന്ന വാസ്തവം സമ്മതിക്കുക. ഇപ്പോള്‍ നല്ലതിനോ മോശത്തിനോ നേരോ നുണയോ വാര്‍ത്താ പ്രചാരണവും എല്ലാവരുടെയും വിരല്‍ത്തുമ്പിലെത്തി.

ഇവിടെ,  സമൂഹമാധ്യമം (സോഷ്യല്‍ മീഡിയ)  പരമ്പരാഗത മാധ്യമം (ട്രഡീഷണല്‍) ഇവ തമ്മിലുള്ള വ്യത്യാസം. ഒന്നാമത്  സമൂഹമാധ്യമങ്ങള്‍, ഇവയുടെ ഉടമസ്ഥര്‍ വാര്‍ത്തകളൊന്നും ശ്രിഷ്ട്ടിക്കുന്നില്ല.

എന്നാല്‍ ഒരു പത്രമോ ടെലിവിഷന്‍ ചാനലോ, ഏതാനുംതഴക്കംവന്ന എഴുത്തുകാരും മാധ്യമ പ്രവര്ത്തഷകരുംവാര്‍ത്തകള്‍ ശേഖരിക്കുന്നു പൊതുജന സമഷം അവതരിപ്പിക്കുന്നു.

സോഷ്യല്‍ മീഡിയ, പൊതുജനത്തിന് അവരുടെ ആശയങ്ങള്‍ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതിനുള്ള ഒരു വേധി. കൂടാതെ ഇതൊരു ഒരു ദിശയില്‍ മാത്രമുള്ള ആശയവിനിമയാവുന്നുമില്ല. ഇവിടെ മിന്നല്‍ വേഗത്തിലാണ് വര്ത്തുമാനം അതെന്തായാലും പടരുന്നത്.

രണ്ടാമത് സമൂഹമാധ്യമങ്ങല്‍ പൊതുജനത്തിന് സൗജന്യം ഒരു കംപ്യൂട്ടറും ഇന്‍റ്റര്‍നെറ്റും വേണമെന്നുമാത്രം.ഈ രണ്ടു തരം മാധ്യമങ്ങളുമായി ഒരു സമാനതയുള്ളത് രണ്ടും പരസ്യങ്ങളേ ആശ്രയിച്ചുള്ള  വ്യവഹാരങ്ങള്‍.

ഈ ലേഖകന്‍ ഉള്‍പ്പെടെ പൊതുജനം കഴുത എന്ന് ആരോ പണ്ട് പറഞ്ഞിട്ടുണ്ട്. നാം എന്ത് വെറുതെ കിട്ടിയാലും സ്വീകരിക്കും. ആ ദൗര്ബില്യതയെ മുതലെടുത്താണ് സോഷ്യല്‍ മീഡിയകള്‍ വിജയിക്കുന്നത്. ഓരോ ഈ മെയില്‍ സന്ദേശത്തിനും അഞ്ചു സെന്‍റ്റ് ഫീസ് എന്ന് ഗൂഗിള്‍ പറഞ്ഞാല്‍ എത്രപേര്‍ ഇമെയിലുകള്‍ അയച്ചുകൊണ്ടിരിക്കും?

പൊതുജനത്തിന്‍റ്റെ ഒരു സംബ്രദായം വെളിയില്‍ കാണുന്ന, വെറുതെ കിട്ടുന്ന എല്ലാംഎല്ലാം വീട്ടില്‍ വലിച്ചു കയറ്റുക. ഒരു ഫേസ് ബുക്കും, വാട്ട്‌സാപ്പും ആരുടെയും വീട്ടില്‍ കടന്നു കയറുന്നില്ല നാം ക്ഷണിച്ചു വരുത്തുന്നു എന്നിട്ട് നമ്മുടെ അഭിപ്രായ സ്വാതന്ദ്ര്യം നല്ലതിന് മറ്റവന്‍റ്റത് മോശം നിരോധിക്കണം.എന്നിട്ട് കുറ്റം പറയുക പിള്ളേര് അതുകാണുന്നു ഇതുകാണുന്നു ആരുടെ ചുമതല നിങ്ങളുടെ വീട്ടിലെ ചെയ്തികള്‍ നിയന്ത്രിക്കുക എന്നത്?

ഈഅഭിപ്രായസ്വാതന്ദ്ര്യത്തിന് ഒരു കടിഞ്ഞാണ്‍ ജനാതിപത്യ രാഷ്ട്രങ്ങള്‍ നിലവില്‍ വരുത്തുന്നതിന്‍റ്റെ പ്രധാനകാരണം, ഈ അവകാശം മുതലെടുത്തു ആര്‍ക്കും മറ്റൊരാളെ ഉപദ്രവിക്കുന്നതിനോ പൊതു ജനത്തില്‍ അക്രമാസക്ത പ്രവണതകള്‍ വളര്‍ത്തുന്നതിനോ അപകടങ്ങള്‍ ശ്രിഷ്ട്ടിക്കുന്നതിനോ അവകാശമില്ല ഒരുദാഹരണം ജനത തടിച്ചുകൂടിയിരിക്കുന്ന ഒരു വേദിയില്‍ ഒരാള്‍ പാമ്പ്, തീ എന്നെല്ലാം ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു ജനതയെ പരിപ്രാന്തരാക്കുക .

ഇന്ത്യന്‍ ഭരണകൂടത്തിന്‍റ്റെ പ്രധാന വാദം, സമൂഹമാധ്യമങ്ങള്‍ വഴിയുള്ള വിദ്വേഷപരമായ പരാമര്‍ശം, വ്യാജ വാര്‍ത്ത, അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റുകള്‍, ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരണ.ജനങ്ങളുടെ സ്വകാര്യത ഹനിക്കുന്നതല്ല കേന്ദ്രത്തിന്റെ  നിലപാട്. എന്നാല്‍ സ്വകാര്യതയുടെ പേരില്‍ ഭീകരര്‍ക്കു സഹായം ലഭിക്കുന്ന വഴികള്‍ അടക്കപ്പെടണം..

മറ്റൊരു പ്രവണത പ്രധാനമായും  അമേരിക്കയില്‍ കാണുന്നത് ഗവണ്മെന്റ്‌റിനു പകരം അഭിപ്രായ സ്വാതന്ദ്ര്യ നിയന്ത്രണം പലേ ഇടതുപക്ഷ സംഘടനകളും ഏറ്റെടുത്തിരിക്കുന്നു പലേ ഇടങ്ങളിലും. ഒന്നുകില്‍ ഒരു പ്രാസംഗികനെ ഭീഷണിപ്പെടുത്തി വേദികളില്‍ നിന്നും അകറ്റുക,ഉപഭോക്ത ബഹിഷ്ക്കരണം പ്രഘ്യാപിച്ചു മാധ്യമങ്ങളെ കീഴടക്കുക.

ഇന്‍റ്റര്‍നെറ്റില്‍ പലേ രൂപങ്ങളിലും പേരുകളിലും സാമൂഗിക മാധ്യമങ്ങള്‍ ഉടലെടുത്തു പ്രവര്‍ത്തിക്കുന്നു ഇവയുടെ തുടക്കം ആരെയും ഉപദ്രവിക്കണം എന്ന ചിന്തകളില്‍ ആയ്രുന്നുമില്ല മറ്റൊരു വ്യവഹാരം അത്രമാത്രം. എന്നാല്‍ ഈ മാധ്യമങ്ങള്‍ ഉപയോഗിക്കുന്ന പൊതുജനംഏതെല്ലാം വിധത്തില്‍ ദുരുപയോഗം ചെയ്യപ്പെടുന്നു അതാണ് വിഷയം, ആദ്യകാല പത്ര സ്വാതന്ദ്ര്യവുമായി താരതമ്യപ്പെടുത്തിയാല്‍ ഏതാനും സമാനതകള്‍ കാണുവാന്‍പറ്റും ഒരുസമയം ഈ സാധാരണ പത്ര സ്വാതന്ദ്ര്യവുംപലേ കാലങ്ങളിലും നിലവിട്ടു പ്രവര്‍ത്തിച്ചിട്ടുണ്ട് ഇന്നു കേള്‍ക്കുന്ന ഫേക്ക് ന്യൂസ് ഒരു പുതുമയല്ല. ഒരു വ്യക്തിക്ക്മാനഹാനി വരുത്തുന്ന വാര്‍ത്തകള്‍ മനപ്പൂര്‍വം സൃഷ്ട്ടിച്ചു പ്രചരിപ്പിക്കുന്നത് കുറ്റകരമെന്ന് നിയമം വന്നു.

അമേരിക്കയില്‍ 2016 തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടുകഴിഞ്ഞപ്പോള്‍ നാം കേള്‍ക്കുവാന്‍ തുടങ്ങി ഈ വിജത്തിന്‍റ്റെ പിന്നില്‍ റഷ്യ പോലുള്ള രാജ്യങ്ങള്‍ അമേരിക്കന്‍ സാമൂഗിക മാധ്യമങ്ങളെ ദുരുപയോഗപ്പെടുത്തി ട്രംപിനെ വിജയിപ്പിച്ചു.

അന്നുമുതല്‍ ഫേസ്ബുക്ക് ട്വിറ്റെര്‍ പോലുള്ള മാധ്യമങ്ങളെ പ്രതിക്കൂട്ടില്‍ നിറുത്തി നിരവധി വിചാരണകള്‍ നടന്നു നടക്കുന്നു.വളരെ ജനശ്രദ്ധ പിടിച്ചുപറ്റിയ മുള്ളര്‍ അന്വേഷണങ്ങളിലും സാമൂഗിക മാധ്യമങ്ങള്‍ പ്രതിക്കൂട്ടില്‍ നിന്നിരുന്നു. ഇത് ദുര്വ്വി നിയോഗം നടത്തി എന്ന പേരില്‍ മുള്ളര്‍ ഏതാനും റഷ്യക്കാരെ ശിക്ഷിച്ചു എന്നാല്‍ ആ ശിക്ഷ ഇന്നും കടലാസില്‍ മാത്രം.

ഇന്ത്യന്‍ ഭരണകൂടം, ആവശ്യപ്പെടുന്നത് ഈ സമൂഹമാധ്യമ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുക..ഇപ്പോള്‍ സെല്‍ ഫോണ്‍ നിയന്ത്രണം മാതിരി ആരെല്ലാം സോഷ്യല്‍ മാധ്യമങ്ങളില്‍ ആശയവിനിമയം നടത്തുന്നു എന്നത് നിരീക്ഷിക്കുന്നതിന് സാധ്യമാകും.ഇന്നത്തെ സാഹചര്യത്തില്‍ ഒരു നല്ലവിഭാഗം സോഷ്യല്‍ മീഡിയ പങ്കാളികളും ഒളിവില്‍ പാതയിരുന്നാണല്ലോ

പ്രവര്‍ത്തനങ്ങള്‍.എന്തായാലും അടുത്ത വര്‍ഷം ആദ്യം ഇന്ത്യയില്‍ സോഷ്യല്‍ മാധ്യമങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ പലേ മാറ്റങ്ങളും സംഭവിക്കും എന്നത് ഉറപ്പാണ്.

Join WhatsApp News
Boby Varghese 2019-10-23 10:57:37
A President or the Congress can do damage to our democracy but another President or Congress can undo that damage to a certain extent. But the damage done by fake, dishonest, unscrupulous and fraudulent media can be lasting, irreparable and irreversible.
വക്കീൽ വറുഗീസ് 2019-10-23 18:09:11
ഭരണഘടന നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യം ഉള്ളതുകൊണ്ടാണ് ട്രംപ് ഒരു ദിവസം ആറു കള്ളം വച്ച് പറയാൻ കഴിയുന്നത് . അതുകൊണ്ടുള്ള ഒരു ദോഷം നിങ്ങളെപ്പോലെയുള്ളവർക്ക് സ്വന്തമായി അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടുന്നു എന്നുള്ളതാണ് 

സ്വന്തം കാര്യം സിന്ധാബാദ്‌ 2019-10-23 23:25:18
ഏറ്റവും കൂടുതൽ ടിവിയിൽ കൂടി കള്ളം പറഞ്ഞ വ്യക്തി ട്രംപാണ് .  ഈ വെടിപൊട്ടിക്കലിന് ഇത്രയും ശക്തിയുണ്ടെന്ന് എനിക്കറിയില്ലായിരുന്നു .  ഏകദേശം 65 മില്യൺ ആൾക്കാരാണ് ഈ നുണയന്റെ പിന്നാലെ കൂടിയിരിക്കുന്നത് . മുന്നൂറ്റി മുപ്പത്തിയേഴു മില്യണിൽ 65 മില്ല്യൺ മാത്രമേ ഉള്ളല്ലോ എന്നോർക്കുമ്പോൾ മനസ്സിന് സന്തോഷം . അഭിപ്രായ സ്വാതന്ത്ര്യം ദുർവിനയോഗം ചെയ്യുന്ന ഇയാളുടെ കൂടെ കൂടിയ പലരും ജയിലിലായി .  ഇപ്പോൾ എല്ലാ സ്ടാവിസ്റ്റേഷനിലും കയറി പടക്കം പൊട്ടിച്ചുകൊണ്ടിരുന്ന കൂലിയാനിയെ കാണാൻ ഇല്ല . ഒളിവിലാണന്നാണ് പറയുന്നത് . യുക്കറൈനിലെ ഒരു തട്ടിപ്പ് സംഘമവുമായി ഇയാൾക്ക് ബന്ധമുണ്ട് എന്നും , ഇപ്പോൾ ഒരു ഡിഫെൻസ് അറ്റോർണിയെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് .  ആരും കേസെടുക്കാൻ തയാറായി വന്നിട്ടില്ല . അഭിപ്രായ സ്വാതന്ത്ര്യവും മീഡിയയും ദുർവിനയോഗം ചെയ്യുന്ന ട്രംപും കൂലിയാനിയും , മൈക്കൽ കോവാനും, മണഫോർറ്റിനുമൊക്കെ ചരിത്രത്തിലുള്ള സ്ഥാനം എന്താണെന്ന് മനസ്സിലാക്കാൻ പോകുന്നതേയുള്ളു .  ഇടയനെ വെട്ടാൻ സമയമായി , മലയാളി ആടുകൾക്ക് ചിതറാൻ സമയമായി . എത്രപ്രാവശ്യം നിങ്ങളോടൊക്കെ ആ അന്തപ്പനും ആൻഡ്‌റൂസും പറഞ്ഞതാ . പക്ഷെ ആരു കേൾക്കാന ? ഇപ്പോൾ കേൾക്കുന്നു ട്രംപിനെ സപ്പോർട്ട് ചെയ്ത എല്ലാത്തിനേം പോകുമെന്ന് . സൂക്ഷിക്കണം .  എത്രയുവേഗം കൂലിയാനിയുടെ ഒളി സ്ഥലം കണ്ടുപിടിച്ചിട്ട് അങ്ങോട്ട് പോകുന്നതായിരിക്കും നല്ലത് . ഒറ്റക്ക് ഒറ്റക്ക് പോകുന്നതിലും എല്ലാരും കൂടി ഒരുമിച്ചങ്ങു പോകുന്നതായിരിക്കും നല്ലത് . കണ്ടിട്ടില്ലേ വിമാനത്തിൽ നിന്ന് കൈകോർത്തു പിടിച്ചു ചാടുന്നത് .  ഇങ്ങെന ഫ്‌ളോട്ട് ഫ്‌ളോട്ട് ചെയ്ത് താഴത്ത് വീഴും .  ഇനി കപ്പിത്താനെ നോക്കീട്ടു കാര്യമില്ല .സ്വന്തം കാര്യം സിന്ധാബാദ്‌

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക