Image

ഹോളിവുഡ് മലഫിസന്റ്: ആഞ്ചലീന ജോളി വീണ്‍ടും (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 23 October, 2019
ഹോളിവുഡ് മലഫിസന്റ്: ആഞ്ചലീന ജോളി വീണ്‍ടും (ഏബ്രഹാം തോമസ്)
2014 ലെ ഹോളിവുഡ് ചിത്രം മലഫിസന്റും അതിലെ ആന്‍ജലീന ജോളിയുടെ പ്രകടനവും ആരാധകര്‍ മറന്നിട്ടുണ്ടാവില്ല. ഇന്റെ രണ്ടാം ഭാഗം മലഫിസന്റ്: മിസ്ട്രസ് ഓഫ് ഈവിളില്‍ ആന്‍ജലീനയുടെ കഥാപാത്രത്തിന്റെ സ്വഭാവ ശുചീകരണത്താല്‍ ശ്രദേധയമാണ്.
മൂഴ്‌സ് വംശത്തില്‍ തന്റെ ദത്തുപുത്രി അറോറ(എല്ലി ഫാനിംഗ്)യ്‌ക്കൊപ്പം വാണരുളുന്ന മലഫിസന്റിന്റെ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാവുന്നത് അറോറ രാജകുമാരന്‍ ഫിലിപ്പ്(ഹാരിസ് ഡിക്കിന്‍സണ്‍)മായി പ്രേമത്തിലാവുന്നതോടെയാണ്. പകുതി മനുഷ്യസ്ത്രീയും പകുതി കല്പനാ വ്യക്തിത്വവുമായ മലഫിസന്റിന്റെ മകള്‍ അറോറ മനുഷ്യസ്ത്രീയാണ്. ഫിലിപ്പിന്റേതും മനുഷ്യ രാജവംശമാണ്. ആദ്യ എതിര്‍പ്പുകള്‍ക്കു ശേഷം മലഫിസന്റ് മകള്‍ക്കൊപ്പം ഫിലിപ്പിന്റെ കൊട്ടാരത്തില്‍ എത്തി അയാളുടെ മാതാപിതാക്കള്‍ക്കൊപ്പം അത്താഴം കഴിക്കുവാന്‍ എത്തുന്നു.

ഫിലിപ്പിന്റെ മാതാവ്(മിഷെല്‍ ഫീഫെര്‍) എന്തിനെയും ആരെയും നിയന്ത്രിക്കുന്ന സ്വഭാവക്കാരിയാണ്. അറോറയെ അവര്‍ ഇഷ്ടപ്പെടുന്നുവെങ്കിലും മലഫീസന്റിനെ ആദ്യദര്‍ശനം മുതല്‍ വെറുക്കുന്നു. രണ്ട് അമ്മായിഅമ്മമാരുമായുള്ള പോര് അത്താഴമേശയില്‍ ആരംഭിച്ച് മലഫിസന്റിന്റെ പിണങ്ങിപോക്കില്‍ എത്തുന്നു. തുടര്‍ന്നുള്ള യുദ്ധത്തില്‍ മലഫിസന്റ് ഡാര്‍ക്ക് ഫേ ഭൂമിയിലെത്തുന്നു. തന്റെ യഥാര്‍ത്ഥ വേരുകള്‍ ഇവിടെയാണെന്ന് അവള്‍ തിരിച്ചറിയുന്നു.

ഫിലിപ്പിന്റെ കൊട്ടാരം ആക്രമണത്തിന് വിധേയമാവുന്നു. നീണ്ടു നില്‍ക്കുന്ന യുദ്ധത്തില്‍ മലഫിസന്റ് വകവരുത്തപ്പെടുന്നുണ്ടെങ്കിലും തന്റെ മാന്ത്രികതയാല്‍ പുനര്‍ജനിക്കുന്നു. മലഫിസന്റിന്റെയും ഫിലിപ്പിന്റെ അമ്മ ഇന്‍ഗ്രിത്തിന്റെയും ഇടയിലുണ്ടായിരുന്ന തെറ്റിദ്ധാരണകള്‍ നീങ്ങുന്നു. ഫിലിപ്പും അറോറയും ഒന്നുചേരുന്നു.
ഡിസ്‌നിയുടെ 1959 ലെ സ്ലീപ്പിംഗ് ബ്യൂട്ടിയെപിന്‍ തുടര്‍ന്നാണ് മലഫിസന്റ് ഉണ്ടായത്. ഇപ്പോള്‍ അതിനും രണ്ടാം ഭാഗം ഉണ്ടായിരിക്കുന്നു.

കല്പിതകഥകളില്‍ സൃഷ്ടിക്കുവാന്‍ കഴിയുന്ന മാസ്മരികത ഡിസ്‌നി എക്കാലവും ചൂഷണം ചെയ്തിട്ടുണ്ട്.

വിസ്തൃത കാന്‍വാസില്‍ കമ്പ്യൂട്ടര്‍ ജനറേറ്റഡ് ഇമേജസായി കഥാപാത്രങ്ങളും യുദ്ധരംഗങ്ങളും പ്രത്യക്ഷപ്പെടുമ്പോള്‍ പ്രേക്ഷകര്‍ക്ക് ആകര്‍ഷകമായി അനുഭവപ്പെടും. പ്രൊഡക്ഷന്‍ ഡിസൈനര്‍ പാട്രിക് ടാടോപോലോസ് ഫാന്റസി പശ്ചാത്തലം ഒരുക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്.

ലിന്‍ഡ് വുള്‍വര്‍ടണിന്റെ കഥയ്ക്ക് മിക്കാ ഫിറ്റ്‌സര്‍മാന്‍ ബ്ലൂവും നോവ ഹാര്‍പ്സ്റ്ററും ലിന്‍ഡ വുള്‍വര്‍ടണും ചേര്‍ന്ന് തിരക്കഥ തയ്യാറാക്കി. തിരക്കഥയ്ക്ക് കുറെക്കൂടി ഒതുക്കം നല്‍കി ചിത്രത്തിന്റെ ദൈര്‍ഘ്യം കുറച്ചിരുന്നെങ്കില്‍ ചാരുത വര്‍ധിക്കുമായിരുന്നു. രണ്ട് മണിക്കൂറിലധികം വരുന്ന ഇപ്പോഴത്തെ ദൈര്‍ഘ്യം അനാവശ്യമായി അനുഭവപ്പെടും.
മലഫിസന്റിന്റെ റോളില്‍ പ്രത്യക്ഷപ്പെടുന്ന ജോളി ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാള്‍കൂടിയാണ്. ചെത്തി മിനുക്കിയ മുഖവും നീണ്ട കൊമ്പുകളും അനാവശ്യമായിരുന്നു. ജോളിയുടെ പ്രകടനം കുറ്റമറ്റതാണ്. തണുത്തുറഞ്ഞ മുഖഭാവവുമായി ഗൂഢാലോചന നടത്തുന്ന രാജ്ഞി ഫീഫറുടെ കഥാപാത്രങ്ങളില്‍ മികച്ചതായി എണ്ണപ്പെടും. എല്ലി ഫാനിംഗ് വശീകരണശക്തിയുള്ള യുവനടിയാണ്. ഹാരിസ് ഡിക്കിന്‍സണ്‍ പ്രതീക്ഷ നല്‍കുന്നു. സാം റൈലി, ചിവ്റ്റല്‍ എപിഫോറ, എഡ് സ്‌ക്രൈന്‍, റോബര്‍ട്ട് ലിന്‍ഡ്‌സേ, ജെന്‍ മറേ എന്നിവര്‍ താരനിര പൂര്‍ത്തിയാക്കുന്നു. പൈററ്റ്‌സ് ഓഫ് ദ കരീബിയന്‍: സലാസര്‍സ് റിവെഞ്ചിലൂടെ പ്രസിദ്ധനായ ജോക്കിം റോണിംഗാണ് സംവിധായകന്‍. വികാര നിര്‍ഭര രംഗങ്ങളും യുദ്ധരംഗങ്ങളും കുറ്റമറ്റതായി ചിത്രീകരിച്ചിട്ടുണ്ട്.

ഹോളിവുഡ് മലഫിസന്റ്: ആഞ്ചലീന ജോളി വീണ്‍ടും (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക