Image

നൂപുര്‍ തല്‍വാര്‍ പുസ്തകമെഴുതുന്നു

Published on 09 May, 2012
നൂപുര്‍ തല്‍വാര്‍ പുസ്തകമെഴുതുന്നു
ന്യൂഡല്‍ഹി: മകള്‍ ആരുഷിയുടെ വധവുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന നൂപൂര്‍ തല്‍വാര്‍ പുസ്തകമെഴുതാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ജാമ്യാപേക്ഷ രണ്ട് കോടതിയും തള്ളിയ സാഹചര്യത്തിലാണ് നൂപുര്‍ പുസ്തകമെഴുത്തിലേക്ക് തിരിയുന്നത്. സ്പെഷ്യല്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയും സെഷന്‍സ് കോടതിയും ഇവരുടെ ജാമ്യാപക്ഷ തള്ളിയിരുന്നു. 'നിര്‍ഭാഗ്യവതിയായ അമ്മയുടെ കഥ' എന്നാണ് പുസ്കത്തിന്റെ പേര്്. ഗാസിയാബാദ് സെഷന്‍സ് കോടതി ഇന്ന് നൂപൂറിന്റെ കേസ് പരിഗണിക്കുന്നുണ്ട്. കേസില്‍ വിചാരണ നടപടികള്‍ ആരംഭിക്കുന്നതും കേസ് വേറെ കോടതിയിലേക്ക് മാറ്റുന്നതും കോടതിയുടെ പരിഗണനയിലുണ്ട്. കൂടാതെ ജാമ്യത്തിനായി ഇവര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിവ്യൂ ഹര്‍ജിയും ഇന്ന് പരിഗണിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക