Image

മലങ്കര കത്തോലിക്കാ എക്‌സാര്‍കേറ്റ് സുവനീര്‍ പ്രകാശനം ചെയ്തു.

മോഹന്‍ വര്‍ഗീസ് Published on 09 July, 2011
മലങ്കര കത്തോലിക്കാ എക്‌സാര്‍കേറ്റ് സുവനീര്‍ പ്രകാശനം ചെയ്തു.
വടക്കേ അമേരിക്കയില്‍ മലങ്കര കത്തോലിക്കാ എക്‌സാര്‍കേറ്റ് സ്ഥാപിതമായതിന്റെയും അഭിവന്ദ്യ തോമസ് മാര്‍ യൗസേബിയൂസ് തിരുമേനിയുടെ സ്ഥാനാരോഹണത്തിന്റെയും സുവനീര്‍ പ്രകാശനം ചെയ്തു. ഉദ്ഘാടന-സ്ഥാനാരോഹണ ചടങ്ങുകളുടെ ഫോട്ടോകള്‍, പ്രസംഗങ്ങള്‍‍, വിവരണങ്ങള്‍ എന്നിവയോടൊപ്പം എക്‌സാര്‍കേറ്റിനെ സംബന്ധിച്ചുള്ള പൊതുവായ വിവരങ്ങളും ഓരോ ഇടവകകളുടേയും ലഘുവായ ചരിത്രവും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പൗരോഹിത്യ രജത ജൂബിലി ആഘോഷ വേളയില്‍ തോമസ് മാര്‍ യൗസേബിയൂസ് തിരുമേനിക്ക് സുവനീറിന്റെ ആദ്യപ്രതി നല്കികൊണ്ട്, മോറാന്‍ മോമ ബസേലിയോസ് ക്ലിമ്മീസ് കാത്തോലിക്കാ ബാവാ പ്രകാശനകര്‍മ്മം നിര്‍വഹിച്ചു. ഫാദര്‍ സണ്ണി മാത്യു, ശ്രീ. സുനില്‍ ചാക്കോ, ശ്രീ. മോഹന്‍ വറുഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ഒരു സംഘം യുവതീയുവാക്കളാണ് സുവനീര്‍ തയ്യാറാക്കിയത്.
മലങ്കര കത്തോലിക്കാ എക്‌സാര്‍കേറ്റ് സുവനീര്‍ പ്രകാശനം ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക