Image

ബംഗളൂരു അമൃത കോളേജില്‍ വിദ്യാര്‍ഥി ആത്മഹത്യചെയ്‌തു; കോളേജ്‌ അധികൃതരുടെ പീഡനമെന്ന്‌ ആരോപണം

Published on 23 October, 2019
ബംഗളൂരു അമൃത കോളേജില്‍ വിദ്യാര്‍ഥി ആത്മഹത്യചെയ്‌തു; കോളേജ്‌ അധികൃതരുടെ പീഡനമെന്ന്‌ ആരോപണം

ബംഗളൂരു : കോളേജ്‌ അധികൃതരുടെ പീഡനത്തെത്തുടര്‍ന്ന്‌ എന്‍ജിനീയറിങ്‌ വിദ്യാര്‍ഥി കെട്ടിടത്തിന്‌ മുകളില്‍നിന്ന്‌ ചാടി ആത്മഹത്യചെയ്‌തു. അമൃത എന്‍ജിനീയറിങ്‌ കോളേജ്‌ വിദ്യര്‍ഥി ഹര്‍ഷവര്‍ധനാണ്‌ ആത്മഹത്യ ചെയ്‌തത്‌.


നാലാം വര്‍ഷ ഇലക്‌ട്രോണിക്സ്, കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്‌ വിദ്യാര്‍ത്ഥിയായ ഹര്‍ഷനെ കോളേജില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്നാണ്‌ ആത്മഹത്യ ചെയ്‌തതെന്ന്‌ വിദ്യര്‍ഥികള്‍ആരോപിച്ചു. ഹോസ്റ്റലില്‍ മാന്യമായ ഭക്ഷണവും കുടിവെള്ള സൗകര്യങ്ങളും ഇല്ലെന്നാരോപിച്ച്‌ സമരം ചെയ്‌ത ഹര്‍ഷനടക്കമുള്ള 15 വിദ്യാര്‍ത്ഥികളെ കോളേജ് മാനേജ്മെന്‍റ് പുറത്താക്കുകയും 45 പേരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്‌തിരുന്നു. ക്യാമ്ബസ് ഇന്റര്‍വ്യൂ മുഖേന മുന്‍നിര എംഎന്‍സിയില്‍ ജോലി ശരിയായിരുന്നു. എന്നാല്‍ ഓഫര്‍ ലെറ്റര്‍ കോളേജ് അധികൃതര്‍ ഹര്‍ഷയുടെ മുന്നില്‍ വലിച്ചുകീറി.

അമൃതാനന്ദമയിയുടെ കീഴില്‍ അമൃത വിശ്വ വിദ്യാപീഠം നടത്തുന്ന നിരവധി സ്ഥാപനങ്ങളില്‍ ഒന്നാണ് ഈ കോളേജ്. ഹര്‍ഷയ്ക്ക് നീതി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ കോളേജിന് മുന്നില്‍ ഒത്തുകൂടി. എസ്‌എഫ്‌ഐ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പിന്തുണച്ച്‌ എത്തിയതോടുകൂടി സമരം ശക്‌തമായിരിക്കുകയാണ്. കോളേജ് അധികൃതര്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് എസ്‌എഫ്‌ഐ ആവശ്യപ്പെട്ടു. തുടര്‍ന്ന് പരപ്പാന അഗ്രഹാര പൊലീസ് കോളേജിനെതിരെ സെക്ഷന്‍ 306 (ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കല്‍), സെക്ഷന്‍ 201 (കുറ്റകൃത്യത്തിന്റെ തെളിവുകള്‍ അപ്രത്യക്ഷമാകുകയോ തെറ്റായ വിവരങ്ങള്‍ നല്‍കുകയോ) എന്നിവയ്ക്ക് കേസെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക