Image

നക്സല്‍ ബാധിത മേഖലകളില്‍ സര്‍ക്കാര്‍ പദ്ധതി വിജയകരമെന്ന്

Published on 09 May, 2012
നക്സല്‍ ബാധിത മേഖലകളില്‍ സര്‍ക്കാര്‍ പദ്ധതി വിജയകരമെന്ന്
ന്യൂഡല്‍ഹി: നക്സല്‍ ബാധിത മേഖലകളില്‍ സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതി വിജയകരമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരം. ആദിവാസി പിന്നോക്ക മേഖലകള്‍ ഉള്‍പ്പെട്ട 78 ജില്ലകളിലാണു പദ്ധതിയുടെ പ്രയോജനം ലഭിക്കുകയെന്നു രാജ്യസഭയില്‍ ചോദ്യോത്തോരവേളയില്‍ അദ്ദേഹം പറഞ്ഞു. ആദ്യഘട്ടമായി 25 കോടി രൂപ അനുവദിച്ചു. 60 ജില്ലകളാണ് ഇതിനായി തെരഞ്ഞെടുത്തത്. സ്കൂള്‍ കെട്ടിടങ്ങളും കമ്യൂണിറ്റി സെന്ററുകളും ഇതുവഴി നിര്‍മിച്ചിട്ടുണ്ട്. രണ്ടാംഘട്ടത്തില്‍ 30 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക