Image

' ഭാരതീയം' ന്യൂയോര്‍ക്കിന്റെ അരങ്ങിലെത്തുന്നു

Published on 23 October, 2019
' ഭാരതീയം'  ന്യൂയോര്‍ക്കിന്റെ അരങ്ങിലെത്തുന്നു
നടന ചാരുതയുടെ ദൃശ്യ വിസ്മയമൊരുക്കി 'ഭാരതീയം ' ന്യൂയോര്‍ക്കിന്റെ അരങ്ങിലെത്തുന്നു . ന്യൂജേഴ്‌സിയിലെ വമ്പിച്ച അവതരണ വിജയത്തിന് ശേഷം ആണ് , ഈ വരുന്ന ഒക്ടോബര് 26  ശനിയാഴ്ച ആറുമണിക്ക് ക്വീന്‍സിലെ ഗ്ലെന്‍ ഓക്‌സില്‍ 
ജ ട 115  സ്‌കൂളില്‍  ' ഭാരതീയം ' എന്ന സാമൂഹിക നാടകം അരങ്ങേറുന്നത്.   സമകാലീക കേരള രാഷ്ട്രീയ സാമൂഹിക ജീവിതം ചര്‍ച്ച ചെയ്യുന്ന നാടകം ഇതിനോടകം തന്നെ വിവിധ വേദികളില്‍  അനുരണനങ്ങള്‍ സൃഷ്ടിച്ചു കഴിഞ്ഞു .കേരളത്തിലെ വേദികളിലേക്ക് വരെ അവതരണത്തിന് ക്ഷണം ലഭിച്ച നാടകം ആണ്  'ഭാരതീയം' .  ആദ്യമായിയാണ്   ഒരു അമേരിക്കന്‍   മലയാള നാടക സംഘത്തിന് ഇങ്ങനെ ഒരു അംഗീകാരം ലഭിക്കുന്നത് . സംവിധായകന്‍ ശബരിനാഥിന്റെ നേതൃത്വത്തില്‍  ന്യൂയോര്‍ക്കിലെ നാടക കൂട്ടായ്മ 'തിയേറ്റര്‍ ജി ന്യൂയോര്‍ക്  'ആണ്   'ഭാരതീയം ' അവതരിപ്പിക്കുന്നത് .  ആറോളം പ്രൊഫെഷണല്‍ നാടകങ്ങള്‍ സംവിധാനം ചെയ്തു അരങ്ങില്‍ എത്തിച്ച ശേഷം ആണ് ശബരിനാഥ് ഭാരതീയവുമായി എത്തുന്നത്.

'ഭാരതീയം' ഇടകുന്നം തറവാടിന്റെ കഥയാണ്. അവിടെ ജനിച്ചു വളര്ന്ന മനുഷ്യരും , അവര്‍ സഞ്ചരിച്ച വഴികളിലെ പ്രണയവും സ്‌നേഹവും , വിശ്വാസവും, നമയും തിന്മയും ഒക്കെ നാടകത്തിന്റെ പശ്ചാത്തലമാണ്. തീര്‍ച്ചയായും ഇത് ഒരു കുടുംബ കഥയാണ് . അച്ഛനും മകനും തമ്മിലുള്ള ആത്മസംഘര്ഷത്തിന്റെ കഥയാണ്. കാമുകനും കാമുകിയും തമ്മിലുള്ള പ്രണയത്തിനപ്പുറത്തെ ആശയ സംഘട്ടനങ്ങളുടെ കഥയാണ്. വിശ്വാസത്തിന്റെയും അവിശ്വാസത്തിന്റെയും കഥയാണ്. സര്‍വോപരി സാധാരണ മനുഷ്യരുടെ കഥയാണ്. ഏതെങ്കിലും പ്രത്യേക ഇസങ്ങള്‍ക്കോ കക്ഷികള്‍ക്കോ അടിയറവെയ്ക്കപെടെണ്ടേണ്ട ഒന്നല്ല മനുഷ്യ മസ്തിഷകവും അതിലെ ചിന്തകളും എന്ന് ഭാരതീയം ഓര്‍മിപ്പിക്കുന്നു. ജാതി  മതങ്ങള്‍ക്കും , രാഷ്ട്രീയ ചിന്തകള്‍ക്കും അതീതമായി മനുഷ്യര്‍ ഒന്നിക്കണം എന്നാണ് നാടകത്തിന്റെ സന്ദേശം.

ന്യൂയോര്‍ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര് ഓഫ് ലീവിങും , കലാകേന്ദ്രവും സംയുക്തമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത് എന്ന്   കലാകേന്ദ്രം ഡയറക്ടര്‍ ഡോ.മധു പിള്ള അറിയിച്ചു . അമേരിക്കയിലുള്ള കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുകയും അതുവഴി മേന്മയുള്ള കലാ സൃഷ്ടികള്‍ക്കു വേദിയൊരുക്കുകയും ആണ് തങ്ങളുടെ ലക്ഷ്യം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു . സാധാരണ ഒരു നാടകം നടത്തുന്നതിലും ചിലവാണ് ഭാരതീയം  പോലെ തീര്‍ത്തും അത്യാധുനിക സാങ്കേതിക വിദ്യകള്‍ ആവശ്യപ്പെടുന്ന ഒരു  നാടകം അവതരിപ്പിക്കുമ്പോള്‍ വരുന്നത് . ദൃശ്യ ശ്രവ്യ മാധ്യമത്തിന്റെ ഒരു സമജ്ഞസമ്മേളനമാണ് സംവിധായകന്‍ ശബരിനാഥ്  ഭാരതീയത്തില്‍ അവതരിപ്പിക്കുന്നത് . എന്നാല്‍ ഈ ഷോ പൂര്‍ണമായും സ്‌പോണ്‍സേര്‍സ് ഏറ്റെടുത്തു എന്നും അതിനാല്‍ തന്നെ ആസ്വാദകര്‍ക്ക് പ്രവേശനം  സൗജന്യമാക്കാന്‍ കഴിഞ്ഞു എന്നും ഡോ .മധു പിള്ള പറഞ്ഞു. ഏവരെയും ഈ ശനിയാഴ്ച ഭാരതീയം ആസ്വദിക്കാനായി  സാദരം  ക്ഷണിക്കുന്നു.

മുപ്പത്തഞ്ചോളം കലാകാരന്മാര്‍ പങ്കെടുക്കുന്ന ഈ നൃത്ത സംഗീത നാടകത്തില്‍ സ്മിത ഹരിദാസും പ്രിന്‍സി സന്ദീപും ആണ് കൊറിയോഗ്രാഫി നിര്‍വഹിച്ചിരിക്കുന്നത് . കലാമേനോന്‍ സഹ സംവിധാനവും , സുധാകരന്‍ പിള്ള കലാ സംവിധാനവും ചെയ്യുന്നു . രതീഷ് ശബ്ദലേഖനവും , ഉണ്ണി മാക്‌സ് ഗ്രാഫിക്‌സും നിര്‍വഹിച്ചിരിക്കുന്നു.

അരങ്ങില്‍ സര്‍വശ്രീ പാര്‍ഥസാരഥി പിള്ള , രവി നായര്‍ , രാധാമണി നായര്‍ , ബാഹുലേയന്‍ രാഘവന്‍, കൊച്ചുണ്ണി ഇളവന്‍ മഠം , സന്ദീപ് അരപ്പൊയ്കയില്‍ , മധു പിള്ള ,  സ്മിത ഹരിദാസ് , കൃഷ്ണരാജ്  മോഹന്‍, ചിത്ര നായര്‍, ബിന്ദു സുന്ദരന്‍ , വത്സ തോപ്പില്‍ ,ഹരിലാല്‍ നായര്‍, ഡോ.  ജയകുമാര്‍ , ക്രിസ് തോപ്പില്‍,വിശ്വനാഥ പിള്ള  ,പുരുഷോത്തമ പണിക്കര്‍ , ഉണ്ണികൃഷ്ണന്‍ നായര്‍ , രമേശ് ലക്ഷ്മണന്‍  ,  ഷിബു ദിവാകരന്‍ , തങ്കമണി നായര്‍ , അനിത ലക്ഷ്മണ്‍ ,രാജേശ്വരി പ്രസന്നന്‍  , രാമു കെആര്‍കെ ,നേഹല്‍ ശബരിനാഥ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു .കണ്ണഞ്ചിപ്പിക്കുന്ന  ചുവടുകളുമായി  ഹെന്ന നായര്‍ , ടെസ്സ കെആര്‍കെ, മേഘ്‌ന തമ്പി , നന്ദിനി തോപ്പില്‍ , നന്ദന കൃഷ്ണരാജ് ,  വേദ ശബരിനാഥ് , നന്ദിനി രമേശ്  ,  അഞ്ജലി മധു ,  അമല ഷിബു , ദര്‍ശിനി പിള്ള , മീരാ ഹരിലാല്‍ എന്നിവര്‍ അരങ്ങിനെ  നൃത്ത സുരഭിലമാക്കുന്നു. 

ലൈറ്റ് സൗണ്ട്  ഗ്രാഫിക്‌സ്  എന്നിവയുടെ സമന്വയത്തില്‍ അഭിനേതാക്കളുടെ വേഷ പകര്‍ച്ചകള്‍ ആസ്വാദകരെ അനുഭൂതിയുടെ മറ്റൊരു ലോകത്തില്‍ എത്തിക്കും എന്നതില്‍ സംശയമില്ല . മനോഹരമായ പാട്ടും നൃത്തവും നാടകത്തിന്റ ആസ്വാദ്യത വര്‍ധിപ്പിക്കുന്നു .  തികഞ്ഞ പ്രൊഫൊഷണല്‍ ചാരുതയോടെ പ്രവര്‍ത്തിക്കുന്ന ശബരിനാഥ് എന്ന സംവിധായകന്റെ  പ്രമേയത്തിലെ കയ്യടക്കവും കൃത്യതയും എടുത്തു പറയേണ്ടതാണ് . പറയേണ്ട കാര്യങ്ങള്‍ പറയേണ്ട സമയത്തു കൃത്യമായി അടയാളപ്പെടുത്തി തന്നെയാണ് നാടകം പുരോഗമിക്കുന്നത് . ഒരു മണിക്കൂര്‍ നേരം കാണികള്‍ക്കു ഒരു മിനിറ്റ് പോലും കണ്ണിമയ്ക്കാതെ കണ്ടു തീര്‍ക്കാവുന്ന ഒരു കലാ വിരുന്നാണ്  ' ഭാരതീയം '.

' ഭാരതീയം'  ന്യൂയോര്‍ക്കിന്റെ അരങ്ങിലെത്തുന്നു' ഭാരതീയം'  ന്യൂയോര്‍ക്കിന്റെ അരങ്ങിലെത്തുന്നു' ഭാരതീയം'  ന്യൂയോര്‍ക്കിന്റെ അരങ്ങിലെത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക