Image

സ്ഖറിയ ജോസ് മെമ്മോറിയല്‍ സംഗീത വിരുന്ന് ശ്രവണമധുരമായി

പി.പി.ചെറിയാന്‍ Published on 23 October, 2019
സ്ഖറിയ ജോസ് മെമ്മോറിയല്‍ സംഗീത വിരുന്ന് ശ്രവണമധുരമായി
കാന്‍സാസ് : സ്ഖറിയ ജോസ് മെമ്മോറിയല്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 19 ശനിയാഴ്ച യൂണിവേഴ്‌സിറ്റി ഓഫ് കാന്‍സാസ് എഡ്വേര്‍ഡ്‌സ് കാമ്പസില്‍ വച്ച് പാടും പാതിരി റവ.ഡോ.പോള്‍ പൂവത്തിങ്കല്‍ നയിച്ച സംഗീത വിരുന്ന് ശ്രവണമധുരമായ അനുഭൂതിയായിരുന്നു.

 സ്ഖറിയ ജോസ് മെമ്മോറിയല്‍ ഫൗണ്ടേഷന്റെ കോഡയറക്റ്റര്‍ ശ്രീ ഷൈജു ലോനപ്പന്‍ എല്ലാവരെയും സ്വാഗതം ചെയ്തു.ഈശ്വരപ്രാര്‍ത്ഥനയോടു കൂടി ആരംഭിച്ച പരിപാടിയില്‍ യു. എസിന്റെയും ഇന്‍ഡ്യയുടെയും ദേശീയഗാനം ആലപിച്ചു.തുടര്‍ന്ന് ശ്രീ ഷൈജു ലോനപ്പന്‍ റവ.ഡോ.പോള്‍ പൂവത്തിങ്കലിനെ വേദിയിലേക്ക് ക്ഷണിച്ചു.

സംഗീതരാവിന്റെ ആദ്യ 30 മിനിറ്റ് അച്ചന്‍ നയിച്ച മ്യൂസിക് മെഡിറ്റേഷന്‍ സംഗീതപ്രേമികള്‍ക്ക് പുതിയ ഒരു അനുഭവമായിരുന്നു. തുടര്‍ന്ന് കീബോര്‍ഡിസ്റ്റ് ശ്രീ ജോണ്‍സണ്‍ സെബാസ്റ്റ്യനോടൊപ്പം അച്ചന്‍ ക്‌ളാസിക്കല്‍, സെമി ക്‌ളാസിക്കല്‍ ഗാനങ്ങള്‍ ആലപിച്ചു.കര്‍ണാടക സംഗീതത്തില്‍ ഡോക്റ്ററേറ്റ് നേടിയ അച്ചന്‍ സംഗീത ചരിത്രത്തെക്കുറിച്ചും സംഗീത പഠനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു.അച്ചന്‍ മലയാളം , ഹിന്ദി, തമിഴ് ചലച്ചിത്രഗാനങ്ങള്‍ ആലപിച്ചത് മറക്കാനാവാത്ത ശ്രവ്യാനുഭവമായി.ഇന്‍ഡ്യയിലെ ആദ്യത്തെ വോക്കോളജിസ്റ്റായ അച്ചന്‍ വോക്കോളജിയെക്കുറിച്ചും സംസാരിച്ചു.

കാന്‍സാസിലെ യുവഗായകരായ അജു ജോണ്‍, സന്ധ്യ ആദര്‍ശ്, നവിന്‍ ഇരിമ്പന്‍, എമ്മാനുവേല്‍ മാത്യു എന്നിവരും ഗാനങ്ങള്‍ ആലപിച്ചു. കര്‍ണാടിക് മ്യൂസിക് അസോസ്സിയേഷന്‍ ഓഫ് കാന്‍സാസ് സിറ്റിയെ പ്രതിനിധീകരിച്ച് ശ്രീമകി ലേഖാ മേനോന്‍ മെമെന്റോ നല്‍കി അച്ചനെ ആദരിച്ചു. സ്ഖറിയ ജോസ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍ കമ്മിറ്റി അംഗം ശ്രീ റെമില്‍ രാജു നന്ദി അര്‍പ്പിച്ചു. സംഗീത വിരുന്നിനെത്തിയ എല്ലാവര്‍ക്കും സ്ഖറിയ ജോസ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍ ലഘുഭക്ഷണം ഒരുക്കിയിരുന്നു.


സ്ഖറിയ ജോസ് മെമ്മോറിയല്‍ സംഗീത വിരുന്ന് ശ്രവണമധുരമായി സ്ഖറിയ ജോസ് മെമ്മോറിയല്‍ സംഗീത വിരുന്ന് ശ്രവണമധുരമായി സ്ഖറിയ ജോസ് മെമ്മോറിയല്‍ സംഗീത വിരുന്ന് ശ്രവണമധുരമായി സ്ഖറിയ ജോസ് മെമ്മോറിയല്‍ സംഗീത വിരുന്ന് ശ്രവണമധുരമായി സ്ഖറിയ ജോസ് മെമ്മോറിയല്‍ സംഗീത വിരുന്ന് ശ്രവണമധുരമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക