Image

ഐ.എ.സി.എ ബാസ്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ 26 ശനിയാഴ്ച്ച ഫിലാഡല്‍ഫിയയില്‍

ജോസ് മാളേയ്ക്കല്‍ Published on 22 October, 2019
ഐ.എ.സി.എ ബാസ്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ 26 ശനിയാഴ്ച്ച ഫിലാഡല്‍ഫിയയില്‍
ഫിലാഡല്‍ഫിയ: വിശാലഫിലാഡല്‍ഫിയാ റീജിയണിലെ കത്തോലിക്കരുടെ സ്‌നേഹകൂട്ടായ്മയായ ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ (ഐ. എ. സി. എ.) ദേശീയതലത്തില്‍ നടത്തുന്ന ഏകദിന ബാസ്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ 26 ശനിയാഴ്ച്ച ഉച്ചക്ക് രണ്ടുമണിമുതല്‍ വൈകിട്ട് എട്ടുമണിവരെ ഫിലാഡല്‍ഫിയാ നോര്‍ത്തീസ്റ്റ് റാക്കറ്റ് ക്ലബിന്റെ (NERC, 9379 Krewstown Road, Philadelphia PA 19115) ഇന്‍ഡോര്‍ ബാസ്കറ്റ്‌ബോള്‍ കോര്‍ട്ടില്‍ നടക്കും. 
ശനിയാഴ്ച്ച ഉച്ചക്ക് രണ്ടുമണിക്ക് ഐ. എ. സി. എ. ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍ ടൂര്‍ണമെന്റ് ഉത്ഘാടനം ചെയ്യും. ഡയറക്ടര്‍മാരായ റവ. ഡോ. സജി മുക്കൂട്ട്, റവ. ഫാ. റെന്നി കട്ടേല്‍, റവ. ഫാ. ഷാജി സില്‍വ എന്നിവരും, ഐ. എ. സി. എ. എക്‌സിക}ട്ടീവ് കമ്മിറ്റി അംഗങ്ങളും ഉത്ഘാടന ചടങ്ങില്‍ പങ്കെടുക്കും. ഇതു മൂന്നാം വര്‍ഷമാണ് ഐ. എ. സി. എ. നോര്‍ത്തീസ്റ്റ് റീജിയണ്‍ കേന്ദ്രീകരിച്ച് ബാസ്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.

ഇതിനോടകം ബാള്‍ട്ടിമോര്‍, ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, ഫിലാഡല്‍ഫിയാ എന്നിവിടങ്ങളില്‍നിന്നായി 6 ടീമുകള്‍ ടൂര്‍ണമെന്റില്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. വിവിധ സ്ഥലങ്ങളില്‍നിന്നുള്ള സീറോമലബാര്‍, സീറോമലങ്കര, ഇന്‍ഡ്യന്‍ ലാറ്റിന്‍, ക്‌നാനായ ടീമുകകളാണ് ടൂര്‍ണമെന്റില്‍ മല്‍സരിക്കുന്നത്. ഫൈനലില്‍ വിജയിക്കുന്ന ടീമിന്  ഐ. എ. സി. എ. എവര്‍ റോളിംഗ് ട്രോഫിയും, റണ്ണര്‍ അപ് ടീമിന് ഐ. എ. സി. എ. എവര്‍ റോളിംഗ് ട്രോഫിയും ലഭിക്കും. കളിയില്‍ വ്യക്തിഗതമിഴിവു പുലര്‍ത്തുന്നവര്‍ക്ക് പ്രത്യേക ട്രോഫികളും ലഭിക്കും.

ആഗോളതലത്തില്‍ പ്രശസ്തിയാര്‍ജിച്ച സ്വര്‍ണവ്യാപാരസ്ഥാപനമായ ജോയ് ആലൂക്കാസ് ആണ് ഈ വര്‍ഷത്തെ ടൂര്‍ണമെന്റിന്റെ മുഖ്യ സ്‌പോണ്‍സര്‍. അവരോടൊപ്പം ഫിലാഡല്‍ഫിയായിലെ പ്രമുഖ ഇന്‍ഡ്യന്‍ ഗ്രോസറി സ്ഥാപനമായ കാഷ്മീര്‍ ഗാര്‍ഡന്‍ കോസ്‌പോണ്‍സര്‍ ആയിരിക്കും. ടൂര്‍ണമെന്റിന്റെ എം. വി. പി ആകുന്ന കളിക്കാരന് ഫിലാഡല്‍ഫിയാ ജോസഫ് ഓട്ടോ സ്‌പോണ്‍സര്‍ ചെയ്യുന്ന വിശേഷാല്‍ ട്രോഫി ലഭിക്കും. എല്ലാ ടീമുകളും അവരവരുടെ ടീം ജേഴ്‌സിക്ക് പകരം ഐ. എ. സി. എ. യുടെ ഒരേപോലെയുള്ള ജേഴ്‌സിയണിഞ്ഞായിരിക്കും ടൂര്‍ണമെന്റില്‍ പങ്കെടുçക.

ഫിലാഡല്‍ഫിയാ ഐ. എ. സി. എ. പ്രസിഡന്റ് ചാര്‍ലി ചിറയത്തിന്റെ നേതൃത്വത്തില്‍ യുവജനങ്ങളെയും, സ്‌പോര്‍ട്‌സ് സംഘാടകരെയും ഉള്‍പ്പെടുത്തി വിപുലമായ ഒê കമ്മിറ്റി ടൂര്‍ണമെന്റിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. അനീഷ് ജയിംസ്, എം. സി. സേവ്യര്‍, തോമസ്കുട്ടി സൈമണ്‍, ജോസഫ് മാണി, സണ്ണി പടയാറ്റില്‍, ഫിലിപ് ജോണ്‍, മെര്‍ലിന്‍ അഗസ്റ്റിന്‍, തോമസ് നെടുമാക്കല്‍, ജോസഫ് സക്കറിയാ, അലക്‌സ് ജോണ്‍, ഫിലിപ് എടത്തില്‍, ടിനു ചാരാത്ത്, ജോസ് മാളേയ്ക്കല്‍ എന്നിവര്‍ ടൂര്‍ണമെന്റ് കോര്‍ഡിനേഷന്‍ ടീമില്‍ പ്രവര്‍ത്തിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ചാര്‍ലി ചിറയത്ത് 215 791 0439, എം. സി. സേവ്യര്‍ 215 840 3620, തോമസ്കുട്ടി സൈമണ്‍ 267 244 3320


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക