Image

രണ്‍ബീര്‍-ആലിയ വിവാഹം ജനുവരി 22ന്?

Published on 22 October, 2019
രണ്‍ബീര്‍-ആലിയ വിവാഹം ജനുവരി 22ന്?


ബോളിവുഡ് ആരാധകര്‍ കാത്തിരിക്കുന്ന വിവാഹമാണ് രണ്‍ബീര്‍ കപൂര്‍ -ആലിയ ഭട്ട് പ്രണയ ജോഡികളുടേത്. ഇരുവരും പ്രണയത്തിലാണെന്ന് തുറന്ന് പറഞ്ഞിട്ടില്ലെങ്കിലും പരോക്ഷമായി പ്രണയ വാര്‍ത്ത പലവട്ടം സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ആ വിവാഹം എന്നാണെന്ന് അറിയാനുള്ള ആകാംക്ഷയിലായിരുന്നു ആരാധകര്‍. ഇതിനിടയിലാണ് രണ്‍ബീര്‍ആലിയ താരജോഡികളുടെ ഒരു വിവാഹക്ഷണക്കത്താണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. 

ആദ്യം കത്ത് കണ്ട് സന്തോഷിക്കുകയും അമ്പരക്കുകയും ചെയ്‌തെങ്കിലും സൂക്ഷിച്ചു നോക്കിയപ്പോഴാണ് സംഗതി വ്യാജമാണെന്ന് പിടികിട്ടിയത്. കത്ത് പ്രകാരം 2020 ജനുവരി 22ന് താരങ്ങള്‍ ജോധ്പൂരിലെ ഉമൈദ് ഭവന്‍ പാലസില്‍ വച്ച് വിവാഹിതരാകുമെന്നാണ് വിവരം. എന്നാല്‍ ക്ഷണക്കത്ത് അച്ചടിച്ച വിദ്വാന് പിണഞ്ഞ അബദ്ധങ്ങളാണ് സംഗതി വ്യാജമാണെന്ന് ആരാധകര്‍ക്ക് മനസിലാക്കി കൊടുത്തത്. 

കത്തില്‍ ആലിയയുടെ പേരില്‍ തന്നെ അക്ഷരത്തെറ്റ് ഉണ്ട്. ഇത് മാത്രമല്ല ആലിയയുടെ മാതാപിതാക്കളുടെ പേരുകളായി നല്‍കിയിരിക്കുന്നത് സോണി എന്നും മുകേഷ് ഭട്ട് എന്നുമാണ്..സംവിധായകന്‍ മഹേഷ് ഭട്ടിന്റെയും സോണി രസ്ദാന്റെയും മകളാണ് ആലിയ.. മുകേഷ് ഭട്ട്  ആലിയയുടെ അമ്മാവനാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക