Image

കണ്ടെയ്‌നര്‍ സന്തോഷിനെ മാപ്പുസാക്ഷിയാക്കല്‍ ‍: തീരുമാനം ഇന്ന്

Published on 09 May, 2012
കണ്ടെയ്‌നര്‍  സന്തോഷിനെ മാപ്പുസാക്ഷിയാക്കല്‍ ‍: തീരുമാനം ഇന്ന്
 

കൊച്ചി: മാതൃഭൂമി ലേഖകന്‍ വി.ബി. ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ കണ്െടയ്നര്‍ സന്തോഷിനെ മാപ്പുസാക്ഷിയാക്കുന്നതു സംബന്ധിച്ചു സിജെഎം കോടതി ഇന്നു തീരുമാനമെടുക്കുമെന്നു സൂചന. മാപ്പുസാക്ഷിയാവാനുള്ള സന്നദ്ധത സന്തോഷ് അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇന്നു കേസ് വീണ്ടുമെടുക്കുന്നത്. ഡിവൈഎസ്പി റഷീദിനെ അറസ്റ് ചെയ്ത സാഹചര്യത്തില്‍ സന്തോഷിന്റെ രഹസ്യമൊഴി എറണാകുളം ഫസ്റ്റ് ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ വീണ്ടും രേഖപ്പെടുത്തുമെന്നു സൂചനയുണ്ട്. ഉണ്ണിത്താന്‍ കേസില്‍ സുപ്രധാന പങ്കാളിത്തമില്ലെന്നതിന്റെ അടിസ്ഥാനത്തിലാണു സിബിഐ സന്തോഷിനെ മാപ്പുസാക്ഷിയാക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക