Image

തൃശൂര്‍ അസോസിയേഷന്‍ വാര്‍ഷികാഘോഷം

Published on 21 October, 2019
തൃശൂര്‍ അസോസിയേഷന്‍ വാര്‍ഷികാഘോഷം


അബാസിയ, കുവൈത്ത് :തൃശൂര്‍ അസോസിയേഷന്‍ കുവൈത്ത് പതിമൂന്നാമത് വാര്‍ഷികാഘോഷം സംഘടിപ്പിക്കുന്നു. കേരളപിറവി ദിനമായ നവംബര്‍ 1 നു (വെള്ളി) ഉച്ചകഴിഞ്ഞു 3 മുതല്‍ ഖാലിദിയ സബാഹ് അല്‍ സാലെം തിയേറ്ററില്‍ ആയിരിക്കും പരിപാടി.

ആഘോഷത്തോടനുബന്ധിച്ച് നടത്തുന്ന ഗാന മേളയില്‍ പിന്നണി ഗായകരായ വിധു പ്രതാപ് , അന്‍ വര്‍ സാദാത്ത് , നയന നായര്‍ ,സൗമ്യ റിന്റോ എന്നിവരും മികച്ച സംഗീത ഉപകരണ കലാകാരന്മാരായ രാജേഷ് ചേര്‍ത്തല ,സുനില്‍ കുമാര്‍ , രജീഷ് എന്നിവരും പങ്കെടുക്കും. അസോസിയേഷന്റെ നേതൃത്വത്തില്‍ ഈ വര്‍ഷം ചികില്‍സാ സഹായം , പെന്‍ഷന്‍ , കുടുംബ ക്ഷേമ പദ്ധതികള്‍ ഉള്‍പ്പെടെ 15 ലക്ഷത്തോളം രൂപയുടെ സഹായം നല്‍കിയതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതിനു പുറമെ വിദ്യാ ധനം ,വിദ്യാ ജ്യോതി , സ്വപ്ന ഭവനം , കുടി നീര്‍ മുതലായ മറ്റു നിരവധി ക്ഷേമ പദ്ധതികളും നടത്തി വരുന്നതായി സംഘാടകര്‍ വ്യക്തമാക്കി.

വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് മണിക്കുട്ടന്‍ എടക്കാട്ട് , പ്രോഗ്രാം കണ്‍വീനര്‍ ജിഷ രാജീവ് , ജനറല്‍ സെക്രട്ടറി സിബി പുതുശേരി , ട്രഷറര്‍ ഗോപകുമാര്‍ ,മീഡിയ കണ്‍വീനര്‍ സലേഷ് പോള്‍ എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക