Image

സ്വവര്‍ഗ വിവാഹത്തിന് ഒബാമയുടെ പിന്തുണ

Published on 09 May, 2012
സ്വവര്‍ഗ വിവാഹത്തിന് ഒബാമയുടെ പിന്തുണ
വാഷിംഗ്ടണ്‍: സ്വവര്‍ഗാനുരാഗികളുടെ വിവാഹം നിയമാനുസൃതമാക്കുന്നതിനു യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ പിന്തുണ. മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ഒബാമ നയം വ്യക്തമാക്കിയത്. സ്വര്‍ഗാനുരാഗികള്‍ക്കു വിവാഹിതരാകാന്‍ സാഹചര്യമൊരുങ്ങണമെന്നാണ് തന്റെ അഭിപ്രായമെന്ന് ഒബാമ പറഞ്ഞു. അധികാരത്തിലിരിക്കെ സ്വവര്‍ഗ വിവാഹത്തിനു പിന്തുണ പ്രഖ്യാപിക്കുന്ന ആദ്യത്തെ യുഎസ് പ്രസിഡന്റാണ് ഒബാമ.

 നവംബറില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഒബാമയുടെ മുഖ്യ എതിരാളിയായ റിപ്പബ്ളിക്കന്‍ നേതാവ് മിറ്റ് റോംനി സ്വവര്‍ഗ വിവാഹത്തിനു എതിരാണ്. അടുത്തിടെ സ്വവര്‍ഗാനുരാഗികളുടെ സംഘടനകള്‍ക്കു വൈസ് പ്രസിഡന്റ് ജോ ബിഡനും കാബിനറ്റ് അംഗം അര്‍ണെ ഡന്‍കനും പിന്തുണ പ്രഖ്യാപിച്ചിരുന്നു. 50 ശതമാനം അമേരിക്കക്കാരും സ്വവര്‍ഗ വിവാഹം നിയമാനുസൃതമാക്കണമെന്ന അഭിപ്രായമുള്ളവരാണെന്നാണ് ഏറ്റവും പുതിയ സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. 48 ശതമാനം യുഎസ് പൌരന്‍മാരാണ് സ്വവര്‍ഗ വിവാഹത്തെ എതിര്‍ക്കുന്നത്. സര്‍വേ ഫലങ്ങള്‍ പുറത്തുവന്നതോടെ ഒബാമ തന്റെ നയം വ്യക്തമാക്കാന്‍ നിര്‍ബന്ധിതനാകുകയായിരുന്നുവെന്ന് എബിസി ന്യൂസ് റിപ്പോര്‍ട്ടു ചെയ്യുന്നു. സ്വവര്‍ഗപ്രേമികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ യുഎസ് ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്നും ഒബാമ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക