Image

സ്ലിപ്പ് മാ​റി​പ്പോ​യ​താ​ണ്: മ​ഞ്ചേ​ശ്വ​ര​ത്തെ ക​ള്ള​വോ​ട്ടി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍

Published on 21 October, 2019
സ്ലിപ്പ് മാ​റി​പ്പോ​യ​താ​ണ്: മ​ഞ്ചേ​ശ്വ​ര​ത്തെ ക​ള്ള​വോ​ട്ടി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍
കാ​സ​ര്‍​ഗോ​ഡ്: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ല്‍ യു​വ​തി ക​ള്ള​വോ​ട്ട് ചെ​യ്യാ​ന്‍ ശ്ര​മി​ച്ചെ​ന്ന ആ​രോ​പ​ണം തെ​റ്റാ​ണെ​ന്ന് രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി. ഒ​രേ വീ​ട്ടി​ല്‍ ര​ണ്ട് ന​ബീ​സ​യു​ണ്ടാ​യ​താ​ണ് പ്ര​ശ്‌​ന​ത്തി​ന് കാ​ര​ണം. വോ​ട്ട​ര്‍ സ്ലി​പ്പ് എ​ടു​ത്ത് കൊ​ണ്ടു​വ​ന്ന​ത് മാ​റി​പ്പോ​യി എ​ന്ന​ത​ല്ലാ​തെ ഇ​വി​ടെ ക​ള്ള​വോ​ട്ട് ചെ​യ്യാ​നു​ള്ള ശ്ര​മം ന​ട​ന്നി​ട്ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ന​ബീ​സ​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത് തെ​റ്റാ​ണെ​ന്നും രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ പ്ര​തി​ക​രി​ച്ചു. വോ​ട്ട് ചെ​യ്യാ​ന്‍ വ​ന്ന ന​ബീ​സ സ്വ​ന്തം ഐ​ഡി കാ​ര്‍​ഡും കൊ​ണ്ടാ​ണ് വ​ന്ന​ത്. ക​ള്ള​വോ​ട്ട് ചെ​യ്യാ​ന്‍ വ​ന്ന​താ​ണെ​ങ്കി​ല്‍ സ്വ​ന്തം ഐ​ഡി കാ​ര്‍​ഡ് കൊ​ണ്ടാ​ണോ വ​രി​ക​യെ​ന്നു ഉ​ണ്ണി​ത്താ​ന്‍ ചോ​ദി​ച്ചു. 

വോ​ര്‍​ക്കാ​ടി ബ​ക്ര​ബ​യ​ല്‍ ബൂ​ത്തി​ല്‍ വെ​ച്ചാ​യി​രു​ന്നു ന​ബീ​സ​യെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്. വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ നി​ന്ന് പേ​രു നീ​ക്കം ചെ​യ്ത സ്ത്രീ​യു​ടെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ് ന​ബീ​സ പി​ടി​യി​ലാ​യ​ത്. പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​റു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് പോ​ലീ​സ് ന​ബീ​സ​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക