Image

ഇടത് വോട്ടുകള്‍ കൃത്യമായി പോള്‍ ചെയ്യപ്പെട്ടു; കാലവാസ്ഥ വിജയത്തെ ബാധിക്കില്ലെന്ന് മനു സി റോയി

Published on 21 October, 2019
ഇടത് വോട്ടുകള്‍ കൃത്യമായി പോള്‍ ചെയ്യപ്പെട്ടു; കാലവാസ്ഥ വിജയത്തെ ബാധിക്കില്ലെന്ന് മനു സി റോയി

കൊച്ചി: പ്രതികൂല കാലവാസ്ഥ എറണാകുളം ഉപതിരഞ്ഞെടുപ്പിലെ തന്‍റെ വിജയത്തെ ബാധക്കില്ലെന്ന് ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാര്‍ത്ഥി മനു സി റോയി. ഇടതുമുന്നണിയുടെ വോട്ടുകളെല്ലാം കൃത്യമായി പോള്‍ ചെയ്യിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും എറണാകുളത്ത് ഇത്തവണ അട്ടിമറി വിജയം ഉണ്ടാവുമെന്നും മനു സി റോയി അവകാശപ്പെട്ടു. മഴകൊണ്ട് മാത്രം പോളിങ് തടസപ്പെട്ടു എന്ന് പറയാന്‍ സാധിക്കില്ല. മഴ മാറി നിന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും രാവിലെ വെള്ളക്കെട്ട് നിലനിന്നിരുന്ന അയ്യപ്പന്‍കാവ് ബുത്തില്‍ 25 ശതമാനം പോളിങ് മാത്രമാണ് നടന്നത്. എന്നാല്‍ മറ്റിടങ്ങളില്‍ 50 ശതമാനത്തിന് മുകളില്‍ പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. നേരത്തെ തന്നെ വിജയ പ്രതീക്ഷയുണ്ടായിരുന്നു. മുവായിരത്തിനടുത്ത് ഭൂരിപക്ഷമാണ് ഇടത് ക്യംപുകള്‍ നേരത്തെ കണക്ക് കൂട്ടിയിരുന്നത്. മഴകൂടി വന്നതോടെ സാഹചര്യം കൂടുതല്‍ അനുകൂലമാവുകയാണ് ചെയ്തതെന്നും മനു സി റോയി പറഞ്ഞു.

കാലാവാസ്ഥ ഒരു തരത്തിലും എല്‍ഡിഎഫിനെ ബാധിച്ചിട്ടില്ല. പോളിങ് കുറയാന്‍ മറ്റ് പല കാരണങ്ങളുമുണ്ട്. മൂന്ന് ദിവസം അടുപ്പിച്ച്‌ അവധി കിട്ടിയതോടെ പലരും നാട്ടില്‍ പോയിട്ടുണ്ടാകാം. ഈ തിരഞ്ഞെടുപ്പുകൊണ്ട് കേരള രാഷ്ട്രീയത്തില്‍ പ്രത്യേകിച്ച്‌ മാറ്റമൊന്നും ഉണ്ടാവാന്‍ പോവുന്നില്ല. ഭരിക്കുന്ന മുന്നണിയുടെ പ്രതിനിധിയാണ് വരുന്നതെങ്കില്‍ മണ്ഡലത്തിന് ഗുണമുണ്ടാകും എന്നത് മാത്രമാണ് ജനങ്ങള്‍ ചിന്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക