Image

"ബ്യൂട്ടി നെവർ ലൈസ്" വർഷങ്ങൾക്ക് ശേഷം വീണ്ടും ശോഭന !!!

Published on 21 October, 2019
"ബ്യൂട്ടി നെവർ ലൈസ്" വർഷങ്ങൾക്ക് ശേഷം വീണ്ടും ശോഭന !!!

ആറ് വർഷത്തെ ഇടവേളക്ക് ശേഷം ശോഭന വീണ്ടും മലയാള സിനിമയിൽ സജീവമാവാൻ ഒരുങ്ങുന്നു. സത്യൻ അന്തിക്കാടിന്‍റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ശോഭനയുടെ തിരിച്ചുവരവ്. 2013 ൽ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത "തിര" എന്ന സിനിമയിലാണ് ശോഭന അവസാനമായി അഭിനയിച്ചത്. ശോഭനയ്ക്ക് ഒപ്പം പ്രധാന വേഷത്തിൽ സുരേഷ് ഗോപി എത്തുന്നുണ്ട്.

 

Image result for sobhana new movie

 


2005ല്‍ പുറത്തിറങ്ങിയ മകള്‍ക്ക് എന്ന ചിത്രത്തിന് വേണ്ടിയാണ് സുരേഷ് ഗോപിയും ശോഭനയും അവസാനമായി ഒരുമിച്ചെത്തിയത്. നിരവധി ചിത്രങ്ങളിലാണ് ഈ താര ജോഡികൾ പ്രേക്ഷകരുടെ മനംകവർന്നത്. മണിച്ചിത്രത്താഴ്, സിന്ദൂരരേഖ, ഇന്നലെ, കമ്മീഷണർ തുടങ്ങി നിരവധി സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച താരജോഡികൾ ഒരിക്കൽക്കൂടി ഒന്നിക്കുമ്പോൾ ഏറെ പ്രതീക്ഷയിലാണ് ആരാധകർ ചിത്രത്തെ കാണുന്നത്.

 

Image result for sobhana new movie

 

ചെന്നൈയില്‍ താമസിക്കുന്ന രണ്ടു സ്ത്രീകളുടെ ജീവിതമാണ് അനൂപ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പ്രിയദര്‍ശന്റെ മകള്‍ കല്യാണിയും ദുൽഖറും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. കല്യാണിയുടെ രണ്ടാമത്തെ മലയാള സിനിമയായിരിക്കുമിത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ കല്യാണി വേഷമിട്ടിട്ടുണ്ട്.ചിത്രം നിർമ്മിക്കുന്നത് ദുൽഖറാണ്. ശോഭനയും സുരേഷ് ഗോപിയും ഒന്നിച്ച് ഇരിക്കുന്ന ലൊക്കേഷൻ ചിത്രം ഇതിനോടകം വൈറലായിരുന്നു .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക