Image

തട്ടമിടാതെ ഐഷ, സെല്‍ഫിയെടുത്ത് വിനോദ്

Published on 21 October, 2019
തട്ടമിടാതെ ഐഷ, സെല്‍ഫിയെടുത്ത് വിനോദ്
മലയാളികള്‍ നെഞ്ചിലേറ്റിയ സിനിമയായിരുന്നു തട്ടത്തിന്‍ മറയത്ത്. വിനോദും ഐഷയും പയ്യന്നൂര്‍ കോളേജും തട്ടവും എന്ന് വേണ്ട സിനിമയിലെ ഓരോ ചെറിയ കാര്യങ്ങള്‍ പോലും കേരളക്കരെ പ്രണയത്തിലാഴ്ത്തി. നിവിന്‍ പോളിയും ഇഷാ തല്‍വാറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം കേരളത്തിലെ യുവ പ്രേക്ഷകര്‍ ആഘോഷമാക്കി മാറ്റിയിരുന്നു.നിവിന്റെയും ഇഷയുടെയും ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രി തന്നെയായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്.പിന്നീട് ബാംഗ്ലൂര്‍ ഡേയ്‌സിലും ഇരുവരും ഒന്നിച്ച് അഭിനയിക്കുകയുണ്ടായി.
ഇപ്പോഴിതാ വിനോദും ഐഷയും ഏറെ നാളുകള്‍ക്ക് ശേഷം കണ്ടുമുട്ടിയിരിക്കുന്നു. മുംബൈയില്‍ ജിയോ മാമി ഫിലിം ഫെസ്റ്റിവലില്‍ നിവിന്‍ പോളി ചിത്രം മൂത്തോന്റെ പ്രദര്‍ശനം കാണുവാന്‍ എത്തിയപ്പോഴാണ് നിവിനും ഇഷ തല്‍വാറും വീണ്ടും കണ്ടുമുട്ടിയത്. സ്ലീവ് ലെസ് ബ്ലൗസും സാരിയുമാണ് ഇഷയുടെ വേഷം. അതിസുന്ദരിയായാണ് ചിത്രത്തില്‍ ഇഷയെ കാണാന്‍ സാധിക്കുക. രണ്ടുപേരുടേയും ഒരുമിച്ചുള്ള സെല്‍ഫി നിവിന്‍ പോളി തന്നെയാണ് പുറത്ത് വിട്ടിരിക്കുന്നത്. ഗീതുമോഹന്‍ദാസ് സംവിധാനം ചെയ്ത സിനിമയാണ് മൂത്തോന്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക