Image

എത്ര അവാര്‍ഡുകളും അംഗീകാരങ്ങളും കിട്ടിയിട്ടും തനിക്ക് മതിയായില്ലേ? മമ്മൂട്ടിയോട് പൊതുവേദിയില്‍ ഹരിഹരന്‍

Published on 21 October, 2019
എത്ര അവാര്‍ഡുകളും അംഗീകാരങ്ങളും കിട്ടിയിട്ടും തനിക്ക് മതിയായില്ലേ? മമ്മൂട്ടിയോട് പൊതുവേദിയില്‍ ഹരിഹരന്‍

പ്രേഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മാമാങ്കം എന്ന ബ്രഹ്മാണ്ഡ ചിത്രം. മികച്ച സ്വീകാര്യതയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭംതൊട്ട് ലഭിക്കുന്നത്. 50 കോടി ബഡ്ജറ്റില്‍ അണിയിച്ചൊരുക്കുന്ന സിനിമ ചരിത്ര വിജയമാകുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. മമ്മൂട്ടിയുടെ കരിയറിലെ എറ്റവും വലിയ ചിത്രമായിട്ടാണ് മാമാങ്കം അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.


മാമാങ്കത്തിന്റെ ഓഡിയോലോഞ്ച് കഴിഞ്ഞ ദിവസമാണ് കൊച്ചിയില്‍ നടന്നത്. ഓ‌ഡിയോലോഞ്ചില്‍ വച്ച്‌ മുഖ്യാതിഥിയായ സംവിധായകന്‍ ഹരിഹരന്‍ മമ്മൂട്ടിയെ കുറിച്ച്‌ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലാവുകയാണ്. മമ്മൂട്ടിക്ക് എന്തിനാണ് ഇത്രയും അവാര്‍ഡുകള്‍ എന്നായിരുന്നു ഹരിഹരന്റെ ചോദ്യം. ഹരിഹരന്റെ ചോദ്യത്തിന് മമ്മൂട്ടി പറഞ്ഞ മറുപടിയും അദ്ദേഹം സദസിനോട് പങ്കുവച്ചു.


"എത്ര അവാര്‍ഡുകള്‍ കിട്ടി, എത്ര അംഗീകാരങ്ങള്‍ കിട്ടി? ഇനിയും നിങ്ങള്‍ക്ക് അവാര്‍ഡിനെ കുറിച്ച്‌ എന്തിനാണ് ഇത്ര ചിന്ത. എന്നായിരുന്നു ഞാന്‍ മ്മൂട്ടിയോട് ചോദിച്ചത്. എന്നാല്‍, തനിക്ക് എത്ര അവാര്‍ഡ് കിട്ടിയാലും മതിയാവില്ല എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി"-അദ്ദേഹം പറഞ്ഞു. സിനിമയോട് എന്നും പാഷനും, ആത്മാര്‍ത്ഥതയും സത്യസന്ധതയുമാണ് മമ്മൂട്ടിക്കെന്നും ഹരിഹരന്‍ പറയുന്നു. മലയാള സിനിമയുടെ സൗഭാഗ്യമാണ് മമ്മൂട്ടിയെന്നും പരിപാടിക്കിടെ ഹരിഹരന്‍ വ്യക്തമാക്കി. മമ്മൂട്ടി മത്സരിക്കുന്നത് ഷാരൂഖിനോടോ സല്‍മാനോടോ അല്ലെന്നും, ലോകസിനിമയിലെ മഹാനടന്മാരോടാണെന്നും ഹരിഹരന്‍ പറഞ്ഞു.


ടൊവിനോ തോമസ്, സണ്ണി വെയ്ന്‍ തുടങ്ങിയവരും മാമാങ്കത്തിന്റെ ഓഡിയോ ലോഞ്ചില്‍ പങ്കെടുത്തിരുന്നു. വമ്ബന്‍ താരനിര അണിനിരക്കുന്ന ചിത്രം മലയാളത്തിലെ പ്രശ്‌സത സംവിധായകരില്‍ ഒരാളായ എം.പദ്മകുമാറാണ് ഒരുക്കുന്നത്. ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം നായികയായി ബോളിവുഡ് നടി പ്രാചി തെഹ്ലനും എത്തുന്നു. ഉണ്ണി മുകുന്ദന്‍, അനു സിത്താര, കനിഹ, സിദ്ധിഖ്, സുരേഷ് കൃഷ്ണ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക