Image

കോന്നിയില്‍ ഉരുള്‍പൊട്ടി: പൊന്തനാംകുഴി കോളനിവാസികളെ മാറ്റി പാര്‍പ്പിക്കാന്‍ അടിയന്തിര നിര്‍ദ്ദേശം

Published on 21 October, 2019
കോന്നിയില്‍ ഉരുള്‍പൊട്ടി: പൊന്തനാംകുഴി കോളനിവാസികളെ മാറ്റി പാര്‍പ്പിക്കാന്‍ അടിയന്തിര നിര്‍ദ്ദേശം
പത്തനംതിട്ട: കോന്നി പഞ്ചായത്തു പതിനഞ്ചാം വാര്‍ഡ് ആനകൂടിനു സമീപം പൊന്തനാം കുഴി കോളനിയില്‍ ഉരുള്‍പൊട്ടി. 7 വീട്ടുകാരെ മാറ്റി പാര്‍പ്പിച്ചു. കൂടുതല്‍ ആളുകളെ മാറ്റി പാര്‍പ്പിക്കുവാന്‍ സ്ഥലത്തെത്തിയ ജില്ലാ കളക്ടര്‍ നൂഹ് ദുരന്ത നിവാരണ വകുപ്പിനോടും പോലീസിനോടും നിര്‍ദ്ദേശിച്ചു . പോലീസ്, ഫയര്‍ ഫോഴ്‌സ്, ദുരന്ത നിവാരണ സേന എന്നിവര്‍ സ്ഥലത്തു ക്യാമ്ബ് ചെയ്യുന്നുണ്ട്.

മഴ തുടര്‍ന്നാല്‍ വീണ്ടും ഉരുള്‍പൊട്ടുകയും മണ്ണിടിച്ചില്‍ ഉണ്ടാവുകയും ചെയ്യും . ഇതിനാല്‍ പ്രദേശത്തു നിന്നും കൂടുതല്‍ ആളുകളെ ഒഴിപ്പിക്കും . ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലത്തു മണ്ണിടിച്ചില്‍ വീണ്ടും ഉണ്ടാകുമെന്നു ഫയര്‍ഫോഴ്‌സ് അറിയിച്ചു . ഐ എച് ആര്‍ ഡി കോളനിയിലാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. സ്ത്രീകളും കുട്ടികളും വീട്ടില്‍ ഉണ്ടായിരുന്നു . ഓടി മാറിയതിനാല്‍ വലിയ ദുരന്തം ഒഴിവായി. തട്ട് തട്ടായുള്ള ഭൂമിയിലാണ് വീടുകള്‍ . ഇവിടെ മണ്ണില്‍ പലഭാഗത്തും വിള്ളല്‍ ഉണ്ടായിട്ടുണ്ട് . സ്ഥാനാര്‍ഥികളായ പി മോഹന്‍രാജ്, ജെനീഷ് കുമാര്‍ എന്നിവര്‍ സ്ഥലത്തു എത്തിച്ചേര്‍ന്നു .

അടിയന്തിര സാഹചര്യം നേരിടാന്‍ ദുരന്ത നിവാരണ വകുപ്പ് എല്ലാ നടപടിയും സ്വീകരിച്ചു .മാറ്റി പാര്‍പ്പിക്കേണ്ട ആളുകളുടെ കണക്കു എടുത്തു .സമീപ അംഗന്‍വാടിയില്‍ 15 ആളുകളെ മാറ്റി .കൂടുതല്‍ സൗകര്യം ഉള്ള സ്ഥലത്തേക്ക് എല്ലാവരെയും ഇന്നുതന്നെ മാറ്റും .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക