Image

ഹാ​മ​ര്‍ ത​ല​യി​ല്‍ വീ​ണ് പ​രി​ക്കേ​റ്റ വി​ദ്യാ​ര്‍​ഥി മ​രി​ച്ചു

Published on 21 October, 2019
ഹാ​മ​ര്‍ ത​ല​യി​ല്‍ വീ​ണ് പ​രി​ക്കേ​റ്റ വി​ദ്യാ​ര്‍​ഥി മ​രി​ച്ചു
കോ​ട്ട​യം: സം​സ്ഥാ​ന ജൂ​നി​യ​ര്‍ അ​ത്‌​ല​റ്റി​ക് മീ​റ്റി​നി​ടെ ഹാ​മ​ര്‍ ത​ല​യി​ല്‍ വീ​ണ് പ​രി​ക്കേ​റ്റ വി​ദ്യാ​ര്‍​ഥി മ​രി​ച്ചു. പാ​ലാ സെ​ന്‍റ് തോ​മ​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​യും മേ​ലു​കാ​വ് ചെ​വ്വൂ​ര്‍ കു​റി​ഞ്ഞം​കു​ളം ജോ​ര്‍​ജ് ജോ​ണ്‍​സ​ന്‍റെ മ​ക​നു​മാ​യ അ​ഫീ​ല്‍ ജോ​ണ്‍​സ(16)​നാ​ണു മ​രി​ച്ച​ത്.

കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യ​വേ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. ക​ഴി​ഞ്ഞ കു​റ​ച്ച്‌ ദി​വ​സ​ങ്ങ​ളാ​യി അ​ഫീ​ലി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ല്‍ നേ​രി​യ പു​രോ​ഗ​തി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നെ​ങ്കി​ലും ന്യൂ​മോ​ണി​യ പി​ടി​പെ​ട്ട​ത് കാ​ര്യ​ങ്ങ​ള്‍ വീ​ണ്ടും വ​ഷ​ളാ​ക്കി​യെ​ന്നാ​ണ് വി​വ​രം. ഇ​ക്ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ര്‍ നാ​ലി​നാ​ണ് ഹാ​മ​ര്‍ ത​ല​യി​ല്‍ വീ​ണ് അ​ഫീ​ലി​ന് പ​രി​ക്കേ​റ്റ​ത്. ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​യു​ട​ന്‍ ത​ന്നെ വി​ദ്യാ​ര്‍​ഥി​യെ ര​ണ്ടു ത​വ​ണ ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​മാ​ക്കി​യി​രു​ന്നു.

സം​ഭ​വ​ത്തി​ല്‍ പാ​ലാ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചി​രു​ന്നു. സം​സ്ഥാ​ന കാ​യി​ക വ​കു​പ്പ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക