Image

ഈ മണ്ഡലകാലം മുതല്‍ എരുമേലി പേട്ട തുള്ളലില്‍ കെമിക്കല്‍ കളറുകള്‍ക്ക് നിരോധനം

Published on 21 October, 2019
ഈ മണ്ഡലകാലം മുതല്‍ എരുമേലി പേട്ട തുള്ളലില്‍ കെമിക്കല്‍ കളറുകള്‍ക്ക് നിരോധനം

കോട്ടയം : ഈ മണ്ഡലകാലം മുതല്‍ എരുമേലി പേട്ട തുള്ളലില്‍ കെമിക്കല്‍ കളറുകള്‍ക്ക് നിരോധനം. കെമിക്കല്‍ കളറില്‍ അടങ്ങിയിട്ടുള്ള വിഷമയമായ രാസപദാര്‍ത്ഥങ്ങള്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് ഇത് നിരോധിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.


കോട്ടയം ജില്ലാ കളക്ടര്‍ പികെ സുധീര്‍ ബാബു എരുമേലി പഞ്ചായത്തിനോടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോടും ഈ കെമിക്കല്‍ കളറുകള്‍ നിരോധിക്കാനും ഇത്തരം കളറുകള്‍ വില്‍ക്കുന്ന ഷോപ്പുകള്‍ക്ക് അനുമതി നല്‍കരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.


ലെഡ്, ആഴ്സനിക്, കാഡ്മിയം തുടങ്ങി വിഷലിപ്തമായ രാസപദാര്‍ത്ഥങ്ങള്‍ ഈ പൊടിയിലുണ്ട്. ത്വക്ക് രോഗങ്ങള്‍ ഉണ്ടാക്കുന്നതു കൂടാതെ ഇത് മണ്ണിനെയും മലിനമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക