Image

വോട്ടെടുപ്പ് സമയം നീട്ടുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ : എറണാകുളം കളക്ടര്‍

Published on 21 October, 2019
വോട്ടെടുപ്പ് സമയം നീട്ടുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ : എറണാകുളം കളക്ടര്‍

കൊച്ചി : എറണാകുളത്ത് ഉപതെരഞ്ഞെടുപ്പിന്റെ വോട്ടിങ് സമയം നീട്ടുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് എറണാകുളം കളക്ടര്‍ എസ്. സുഹാസ്. വോട്ടിങ് ശതമാനത്തില്‍ വലിയ കുറവുള്ള അഞ്ച് ബൂത്തുകളിലെ സാഹചര്യം ഇന്ന് 3 മണി വരെ വിലയിരുത്തിയതിന് ശേഷം കമ്മീഷന് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.


വെള്ളക്കെട്ട് രൂപപ്പെട്ട പ്രദേശങ്ങളിലെ വോട്ടര്‍മാരെ ബൂത്തുകളിലെത്തിക്കാന്‍ വാഹനസൗകര്യം ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു. എറണാകുളം ജില്ലയിലെ വോട്ടെടുപ്പ് മാറ്റിവെയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ നേരത്തെ വ്യക്തമാക്കിയിരുന്നു. വോട്ടെടുപ്പ് സമയം നീട്ടുന്നതിനെക്കുറിച്ച്‌ ആലോചിക്കുന്നുണ്ടന്നും അദ്ദേഹം രാവിലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക