Image

നാന്‍സി പെളോസിയുടെ സഹോദരന്‍ അന്തരിച്ചു

പി പി ചെറിയാന്‍ Published on 21 October, 2019
നാന്‍സി പെളോസിയുടെ സഹോദരന്‍ അന്തരിച്ചു
മേരിലാന്റ്: യു എസ് ഹൗസ് സ്പീക്കറും ഡമോക്രാറ്റിക് പാര്‍ട്ടി സീനിയര്‍ ലീഡറുമായ നാന്‍സി പെളോസിയുടെ സഹോദരന്‍ തോമസ് ഡി അലസാഡ്രിയൊ (90) അന്തരിച്ചു.1967-1971 വരെ ബാള്‍ട്ടിമോര്‍ 43-ാമത് മേയറായിരുന്നു തോമസ് ഡി.

1947 മുതല്‍ 1959 വരെ ബാള്‍ട്ടിമോര്‍ മേയറായിരുന്ന തോമസ് ഡി അലക്‌സാന്‍ഡ്രിയോ ജൂനിയറുടെ ആറ് മക്കളില്‍ മൂത്ത മകനാണ് പരേതന്‍. ഒക്ടോബര്‍ 20 ന് നോര്‍ത്ത് ബാള്‍ട്ടിമോറില്‍ പക്ഷാഘോതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

1929 ജൂലായ് 24 ന് മേരിലാന്റ് ബാള്‍ട്ടിമോറിലായിരുന്ന ജനനം. ലയേള യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം നേടിയതിന് ശേഷം 1952 മുതല്‍ 1955 വരെ മിലിട്ടറിയില്‍ സേവനം അനുഷ്ടിച്ചു. തുടര്‍ന്ന് രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തനമാരംഭിച്ച അദ്ദേഹം 1963ല്‍  ബാള്‍ട്ടിമോര്‍ സിറ്റി കൗണ്‍സില്‍ അംഗമായി വിജയിച്ചു. 1967 ല്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ആര്‍തറിനെ പരാജയപ്പെടുത്തി മേയറായി തിരഞ്ഞെടുക്കപ്പെട്ടു.

മേയറെന്ന നിലയില്‍ ബാള്‍ട്ടിമോറില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു.

ആദ്യം മേയറായി ചുമതലയേറ്റ് നാല് മാസത്തിനുള്ളില്‍ മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങ് ജൂനിയറുടെ വധത്തെ തുടര്‍ന്ന് ബാള്‍ട്ടിമോറില്‍ പൊട്ടി പുറപ്പെട്ട കല3പം നിയന്ത്രിക്കുന്നതിന് അന്നത്തെ മേരിലാന്റ് ഗവണ്മെന്റായിരുന്ന സ്പയ്‌റെ അഗ്നു നാഷണല്‍ ഗാര്‍ഡ് ട്രൂര്രിനെ അയച്ചാണ് കലാപം നിയന്ത്രിച്ചത്. ബാള്‍ട്ടിമോറിന്റെ ആദ്യ മോഡേണ്‍ മേയറായിരുന്ന 'ബാള്‍ട്ടിമോര്‍ സണ്‍' അലക്‌സാഡ്രിയോയെ വിശേഷിപ്പിച്ചത്.
നാന്‍സി പെളോസിയുടെ സഹോദരന്‍ അന്തരിച്ചു
Join WhatsApp News
conspirator hunter 2019-10-21 12:28:36
നാൻസി പെലോസിയുടെ സഹോദരൻ മരിച്ചു , എലൈജ മരിച്ചു അങ്ങനെ ട്രംപിനെ എതിർക്കുന്നവരും അവരുടെ ബന്ധുക്കളും മരിക്കും എന്നാണോ താൻ പറഞ്ഞു കൊണ്ട് വരുന്നത് . മരണം എപ്പോൾ എങ്ങനെ വരും എന്ന് ട്രംപിന് പോലും പറയാൻ പറ്റില്ല. ചിലരുടെ ജന്മം ഹിറ്റ്ലറിൻറെ ജന്മമാണ്, ചിലർ ഗാന്ധിജിയ്പ്പോലെയുള്ളവരുടെ ജന്മം .  തന്റെ നേതാവ് ഒരു ഹീന ജന്മം 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക