Image

കെ.ജി. ബാലകൃഷ്ണനെതിരായ ആരോപണങ്ങള്‍ പരിശോധിക്കണമെന്ന് സുപ്രീംകോടതി

Published on 09 May, 2012
കെ.ജി. ബാലകൃഷ്ണനെതിരായ ആരോപണങ്ങള്‍ പരിശോധിക്കണമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: മുന്‍ ചീഫ് ജസ്റീസും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനുമായി കെ.ജി. ബാലകൃഷ്ണനെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ബന്ധപ്പെട്ട വിഭാഗം പരിശോധിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. എല്ലാ ആരോപണങ്ങളും അന്വേഷിക്കണമെന്ന് നിര്‍ദേശിച്ച കോടതി ഇതിനുശേഷം അദ്ദേഹത്തെ മാറ്റണമോയെന്ന് കേന്ദ്രത്തിന് തീരുമാനിക്കാവുന്നതാണെന്നും വ്യക്തമാക്കി. അതേസമയം കെ.ജി. ബാലകൃഷ്ണനെ നീക്കാന്‍ രാഷ്ട്രപതിയോട് നിര്‍ദേശിക്കണമെന്ന ആവശ്യം കോടതി നിരാകരിച്ചു. മന്ത്രിസഭയാണ് രാഷ്ട്രപതിയോട് ഇക്കാര്യം ആവശ്യപ്പെടേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക