Image

മരണാനന്തര സുഖങ്ങള്‍ (കവിത: രാജന്‍ കിണറ്റിങ്കര)

Published on 20 October, 2019
മരണാനന്തര സുഖങ്ങള്‍ (കവിത: രാജന്‍ കിണറ്റിങ്കര)
ജീവിതത്തില്‍
താങ്ങില്ലാത്തവര്‍ക്ക്
മരണത്തില്‍
താങ്ങുണ്ട്
.............ചുമരുകളുടെ
ജീവിതത്തില്‍
വെളിച്ചം
നിഷേധിക്കപ്പെട്ടവര്‍ക്ക്
മരണത്തില്‍
വെളിച്ചമുണ്ട്
  .........നിയോണ്‍ ബള്‍ബന്റെ
ജീവിതത്തില്‍
ഉടുതുണിക്ക്
മറുതുണിയില്ലാത്തവര്‍ക്ക്
മരണത്തില്‍
വസ്ത്രമുണ്ട്
   ....... വെള്ളക്കോടി
ജീവിതത്തില്‍
ഒരു കല്ലുമാലയിടാന്‍
കൊതിച്ചവര്‍ക്ക്
മരണത്തില്‍
മുത്തുമാലയുണ്ട്
    ....ഫോട്ടോയില്‍ ചാര്‍ത്തിയ
ജീവിതത്തില്‍
വിശ്രമമില്ലാതെ
അലഞ്ഞവര്‍ക്ക്
മരണത്തില്‍
വിശ്രമമുണ്ട്
    ......ചില്ലു ഫ്രെയിമിനുള്ളില്‍


Join WhatsApp News
ഞാൻ വരുന്നുണ്ട് 2019-10-20 22:31:50
ഒരു ദിവസം നടന്നു വരുമ്പോളാണ് 
അയാൾ എന്നെ വലിച്ചിഴച്ച് 
'വെളിച്ചം' ഇല്ലാത്തിടത്ത് കൊണ്ടുപോയി 
എന്റെ 'ഉടുതുണി' പറിച്ചു മാറ്റി 
'താങ്ങാൻ' തുടങ്ങിയത് 
എന്റെ കല്ലുമാല വരെ 
അവൻ അടിച്ചു കൊണ്ടുപോയി 
ഞാൻ അവിടെ കിടന്നു 
മരിച്ചു . ഇപ്പോൾ ഞാൻ 
ഒരു പ്രേതമായി അലയുകയാണ് 
താൻ തന്നെ അല്ലെ അയാൾ ?
ഞാൻ വരുന്നുണ്ട് 
ഹാലോവീൻ രാത്രിയിൽ 
നോക്കിയിരുന്നോ 
തന്റെ കവിയുടെ 
കുപ്പായം ഞാൻ 
ഊരി 
ഇലോകത്തിനു മുൻപാകെ 
'ഉടുതുണിക്ക് 
മറുതുണിയില്ലാതെ' 
തന്നെ നിറുത്തും 
josecheripuram 2019-10-21 01:38:05
He is talking  about life& death.when we die we get everything.when we are alive we get nothing.There is no meaning Your children kissing you when you are dead or your wife crying.All this is fake.When you can hear say some good.Kiss when you can feel it.There is no meaning kissing a dead body.If you cant kiss me when I'am alive don't kiss me when I'am dead.
Jack Daniel 2019-10-21 18:20:46
ഇന്നലെ നീ എന്റെ ചുണ്ടു നുകർന്നപ്പോൾ 
രോമാഞ്ചമായി മാറി ഞാനാ നിമിഷം
നീയൊരു ലഹരിയായി മാറുന്ന കണ്ടപ്പോൾ 
ഞാനാകെ കോരിത്തരിച്ചങ്ങു നിന്നുപോയി 
പിന്നെ നീയാ ഈ-ത്താളിലൂടൊക്കെയും 
എന്തോ പുലമ്പിവിളിച്ചു നടന്നുപോയി
എന്തായാലും ഉണ്ടായിരുന്നതിനൊക്കെ 
എന്തോ ചില താളവും ശ്രുതിയുമൊക്കെ  
നിന്നെക്കുറിച്ചുള്ള ഓർമ്മകളുമായി ഞാൻ 
മറ്റൊരു വെള്ളിയാഴ്‌ചക്കായി കാത്തു നില്പൂ . 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക