Image

കോന്നിയില്‍ കെ.സുരേന്ദ്രനുവേണ്ടി മതചിഹ്നം ദുരുപയോഗം ചെയ്ത് പ്രചാരണമെന്ന് പരാതി, അന്വേഷണത്തിന് നിര്‍ദ്ദേശം

Published on 20 October, 2019
കോന്നിയില്‍ കെ.സുരേന്ദ്രനുവേണ്ടി മതചിഹ്നം ദുരുപയോഗം ചെയ്ത് പ്രചാരണമെന്ന് പരാതി, അന്വേഷണത്തിന് നിര്‍ദ്ദേശം


പത്തനംതിട്ട: എന്‍ഡിഎ സ്ഥാനാര്‍ഥി കെ. സുരേന്ദ്രനുവേണ്ടി കോന്നിയില്‍ മതചിഹ്നങ്ങള്‍ ഉപയോഗിച്ച് പ്രചാരണം നടത്തിയെന്ന പരാതിയില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.  ജില്ലാ പോലീസ് മേധാവിക്കാണ് നിര്‍ദ്ദേശം നല്‍കിയത്. പ്രാഥമിക പരിശോധനയില്‍ മത ചിഹ്നങ്ങളുടെ ദുരുപയോഗമുണ്ടായി എന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.

പരാതിക്ക് അടിസ്ഥാനമായ വീഡിയോയുടെ പ്രചാരണം തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണ്. വീഡിയോ നിര്‍മിച്ചവരെയും പ്രചരിപ്പിച്ചവരെയും കണ്ടെത്തണമെന്നും വീഡിയോ സമൂഹ മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്നും ജില്ലാ പോലീസ് മേധാവിക്ക് പത്തനംതിട്ട ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

അതേസമയം പരാജയം മുന്നില്‍ കണ്ട ഇടത് വലത് മുന്നണികള്‍ തനിക്കെതിരെ വ്യക്തിഹത്യ നടത്തുകയാണെന്ന് വിവാദത്തില്‍ കെ. സുരേന്ദ്രന്‍ പ്രതികരിച്ചു. മതചിഹ്നങ്ങള്‍ ഉപയോഗിച്ച് വോട്ടുതേടിയെന്ന ആരോപണം വസ്തുതാ വിരുദ്ധമാണെന്നും ഇതിനെതിരെ പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക