Image

എന്‍ആര്‍എച്ച്എം അഴിമതി: ഉത്തര്‍പ്രദേശില്‍ മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍ അറസ്റില്‍

Published on 09 May, 2012
എന്‍ആര്‍എച്ച്എം അഴിമതി: ഉത്തര്‍പ്രദേശില്‍ മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍ അറസ്റില്‍
ലക്നോ: ദേശീയ ഗ്രാമീണ ആരോഗ്യദൌത്യ പദ്ധതി (എന്‍ആര്‍എച്ച്എം) യിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശില്‍ മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍ അറസ്റിലായി. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന പ്രദീപ് ശുക്ളയെ ആണ് സിബിഐ അറസ്റ് ചെയ്തത്.

 2009 മുതല്‍ 2011 വരെ എന്‍ആര്‍എച്ച്എം കുടുംബാസൂത്രണ ദൌത്യ വിഭാഗം ഡയറക്ടറുമായിരുന്നു പ്രദീപ് ശുക്ള. ഡല്‍ഹിയിലേക്ക് പോകാനായി അമൌസി വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു അറസ്റ്. അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റിലാകുന്ന ആദ്യ ഐഎഎസ് ഉദ്യോഗസ്ഥനാണ് പ്രദീപ് ശുക്ള.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക