Image

'വീരു'വിന് പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാല്‍; 'ഒരുപാട് നന്ദി ലാലേട്ടാ' എന്ന മറുപടിയുമായി സെവാഗ്

Published on 20 October, 2019
'വീരു'വിന് പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാല്‍; 'ഒരുപാട് നന്ദി ലാലേട്ടാ' എന്ന മറുപടിയുമായി സെവാഗ്

നാല്‍പ്പത്തി ഒന്നാം പിറന്നാള്‍ ആഘോഷിക്കുന്ന ക്രിക്കറ്റ് താരം വീരേന്ദ്ര സെവാഗിന് ഇത്തവണയും പതിവ് തെറ്റിക്കാതെ പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാല്‍. ട്വിറ്ററിലൂടെ ആണ് അദ്ദേഹം വീരുവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. 'പ്രിയപ്പെട്ട സെവാഗിന് എന്റെ പിറന്നാള്‍ ആശംസകള്‍' എന്നായിരുന്നു ലാലേട്ടന്റെ ട്വീറ്റ്.

മോഹന്‍ലാലിന്റെ ട്വീറ്റിന് മറുപടി നല്‍കി സെവാഗും രംഗത്ത് എത്തി. 'പ്രിയപ്പെട്ട ലാലേട്ടാ, അങ്ങയുടെ ആശംസയ്ക്ക് ഒരുപാട് നന്ദി. നിങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും എന്റെ ആശംസകള്‍' എന്നാണ് വീരു മറുപടി നല്‍കിയത്.

മോഹന്‍ലാലിന് പുറമെ സച്ചിന്‍, മുഹമ്മദ് കൈഫ്, ലക്ഷ്മണന്‍, ഹര്‍ഭജന്‍, ക്രിസ് ഗെയ്ല്‍ തുടങ്ങിയ പ്രമുഖ ക്രിക്കറ്റ് താരങ്ങളും സെവാഗിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക