Image

എ​ന്തു ചോ​ദി​ച്ചാ​ലും ബി​ജെ​പി​യു​ടെ ഉ​ത്ത​രം ആ​ര്‍​ട്ടി​ക്കി​ള്‍ 370; പ​രി​ഹ​സി​ച്ച്‌ ക​ന​യ്യ

Published on 20 October, 2019
എ​ന്തു ചോ​ദി​ച്ചാ​ലും ബി​ജെ​പി​യു​ടെ ഉ​ത്ത​രം ആ​ര്‍​ട്ടി​ക്കി​ള്‍ 370; പ​രി​ഹ​സി​ച്ച്‌ ക​ന​യ്യ
മും​ബൈ: ഇ​പ്പോ​ള്‍ എ​ന്തു ചോ​ദി​ച്ചാ​ലും ആ​ര്‍​ട്ടി​ക്കി​ള്‍ 370 എ​ന്നു മാ​ത്ര​മാ​ണു ബി​ജെ​പി​യു​ടെ ഉ​ത്ത​ര​മെ​ന്നു ന​യ്യ​കു​മാ​ര്‍. മും​ബൈ​യി​ല്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്ക​വെ​യാ​ണു ക​ന​യ്യ സ​ര്‍​ക്കാ​രി​നെ​തി​രേ വി​മ​ര്‍​ശ​ന​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച​ത്. 

തെ​ര​ഞ്ഞെ​ടു​പ്പ് ഓ​രോ സം​സ്ഥാ​ന​ത്തെ​യും വി​ഷ​യ​ങ്ങ​ള്‍ ച​ര്‍​ച്ച​ചെ​യ്യാ​നു​ള്ള അ​വ​സ​ര​മാ​ണ്. എ​ന്നാ​ല്‍, ബി​ജെ​പി​യോ​ട് ഇ​പ്പോ​ള്‍ എ​ന്തു ചോ​ദി​ച്ചാ​ലും ആ​ര്‍​ട്ടി​ക്കി​ള്‍ 370 എ​ന്ന​തു​മാ​ത്ര​മാ​ണ് അ​വ​രു​ടെ ഉ​ത്ത​രം. ക​ര്‍​ഷ​ക​ര്‍ എ​ന്തു​കൊ​ണ്ടാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​തെ​ന്നു ചോ​ദി​ച്ചാ​ല്‍ ആ​ര്‍​ട്ടി​ക്കി​ള്‍ 370-ല്‍ ​മ​റു​പ​ടി വ​രും. ര​ണ്ടു​കോ​ടി തൊ​ഴി​ല്‍ എ​ന്തേ ഉ​ണ്ടാ​ക്കി​യി​ല്ല എ​ന്നു ചോ​ദി​ച്ചാ​ലും അ​തു​ത​ന്നെ ഉ​ത്ത​രം. പ​തി​ന​ഞ്ചു​ല​ക്ഷം എ​ന്തേ അ​ക്കൗ​ണ്ടി​ല്‍ വ​ന്നി​ല്ല എ​ന്ന് ചോ​ദി​ച്ചാ​ലും ബി​ജെ​പി​ക്ക് ആ​ര്‍​ട്ടി​ക്കി​ള്‍ 370 എ​ന്ന ഉ​ത്ത​രം മാ​ത്ര​മാ​ണു​ള്ള​തെ​ന്നും ക​ന​യ്യ പ​റ​ഞ്ഞു. 

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ജ​യി​ച്ചാ​ല്‍ സ​വ​ര്‍​ക്ക​ര്‍​ക്ക് ഭാ​ര​ത​ര​ത്ന ന​ല്‍​കാം എ​ന്നാ​ണു ബി​ജെ​പി​യു​ടെ വാ​ഗ്ദാ​നം. ഭ​രി​ച്ച കാ​ല​മ​ത്ര​യും ഇ​ഷ്ട​മു​ള്ള​വ​ര്‍​ക്കു മാ​ത്ര​മാ​ണു ബി​ജെ​പി ഭാ​ര​ത​ര​ത്ന കൊ​ടു​ത്ത​ത്. മു​ന്പു ചെ​യ്യാ​തെ ഇ​പ്പോ​ള്‍ മ​ഹാ​രാ​ഷ്ട്ര​യി​ല്‍ പ്ര​ചാ​ര​ണം ന​ട​ത്തു​ന്പോ​ള്‍ സ​വ​ര്‍​ക്ക​ര്‍, ഭാ​ര​ത​ര​ത്ന എ​ന്നൊ​ക്കെ പ​റ​യു​ന്ന​ന്ന​ത് എ​ന്തി​നാ​ണെ​ന്നും ക​ന​യ്യ ചോ​ദി​ച്ചു. ഭ​ഗ​ത് സിം​ഗ്, ഗാ​ന്ധി​ജി, അം​ബേ​ദ്ക​ര്‍ എ​ന്നൊ​ക്കെ നാ​ഴി​ക​യ്ക്ക് നാ​ല്പ​തു​വ​ട്ടം പ​റ​യു​ന്ന​വ​ര്‍ അ​വ​ര്‍ കാ​ണി​ച്ച വ​ഴി പി​ന്തു​ട​രു​ക​യാ​ണ് ചെ​യ്യേ​ണ്ട​തെ​ന്നും ക​ന​യ്യ​കു​മാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.

സ​യ​ണ്‍-​കോ​ളി​വാ​ഡാ മ​ണ്ഡ​ല​ത്തി​ല്‍​നി​ന്നു മ​ത്സ​രി​ക്കു​ന്ന സി​പി​ഐ സ്ഥാ​നാ​ര്‍​ഥി വി​ജ​യ് ദ​ല്‍​വി​ക്കു​വേ​ണ്ടി വോ​ട്ട​ഭ്യ​ര്‍​ഥി​ച്ചാ​ണു ക​ന​യ്യ​കു​മാ​ര്‍ മും​ബൈ​യി​ല്‍ എ​ത്തി​യ​ത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക