Image

ക്രിസ്മസിന് തിയേറ്ററുകളില്‍ എത്തുന്നത് വമ്ബന്‍ താര ചിത്രങ്ങള്‍ !! അവധിക്കാലത്ത് സൂപ്പര്‍താര ചിത്രങ്ങള്‍ നേര്‍ക്കുനേര്‍

Published on 20 October, 2019
ക്രിസ്മസിന് തിയേറ്ററുകളില്‍ എത്തുന്നത് വമ്ബന്‍ താര ചിത്രങ്ങള്‍ !! അവധിക്കാലത്ത് സൂപ്പര്‍താര ചിത്രങ്ങള്‍ നേര്‍ക്കുനേര്‍

വളരെ മികച്ച ഒരു മത്സരം തന്നെയായിരുന്നു ഓണത്തിന് മലയാള സിനിമയില്‍ നടന്നത്. മുന്‍നിര നായകന്മാരെല്ലാം അവരവരുടെ ചിത്രങ്ങളായി ഓണത്തിന് മികച്ച പ്രകടനം കാഴ്ചവെച്ചു. ഇനി ക്രിസ്മസിന്റെ വരവാണ്
അവധിക്കാലവും ഫെസ്റ്റിവലും ഒരുമിച്ച്‌ എത്തുന്ന നാളുകളില്‍ തിയേറ്ററുകളില്‍ ആഘോഷമാക്കുവാന്‍ മലയാളത്തില്‍ നിന്നും ബ്രഹ്മാണ്ഡ സിനിമകള്‍ തന്നെയാണ് എത്തുന്നത്. മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, ഫഹദ് ഫാസില്‍, ദിലീപ് തുടങ്ങി മുഖ്യധാര സൂപ്പര്‍ താരങ്ങള്‍ എല്ലാം നേര്‍ക്കുനേര്‍ ഇത്തവണ ക്രിസ്മസിന് ഉണ്ടാകുമെന്ന് തന്നെയാണ് പുതിയ റിപ്പോര്‍ട്ട്. എല്ലാ ചിത്രങ്ങളും നൂറു ശതമാനം വിജയസാധ്യത ഉറപ്പിച്ച ചിത്രങ്ങളാണ്. പ്രേക്ഷകര്‍ ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് മമ്മൂട്ടി,മോഹന്‍ലാല്‍,ഫഹദ് ഫാസില്‍ തുടങ്ങിയവരുടെ ചിത്രങ്ങള്‍ക്കാണ്. ചിത്രീകരണത്തിന് മുന്‍പേ വാര്‍ത്തകളില്‍ ഇടംപിടിച്ച മൂവരുടെയും ചിത്രങ്ങള്‍ ധാരാളം പ്രത്യേകതകള്‍ കൊണ്ട് സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയതാണ്. അഞ്ചു സിനിമകളുടെയും ബഡ്ജറ്റുകള്‍ ഏകദേശം കൂട്ടി നോക്കുമ്ബോള്‍ 100 കോടിയോളം എതിര്‍ക്കുന്നു എന്നതാണ് വലിയ വസ്തുത. മലയാളസിനിമയില്‍ ക്രിസ്മസ് ദിനത്തില്‍ മാത്രം സംഭവിക്കാന്‍ പോകുന്നത് നൂറു കോടി രൂപയുടെ ബിസിനസ് ആണെന്ന് നിസ്സംശയം പറയാന്‍ കഴിയും.

വാണിജ്യ മേഖലയില്‍ മലയാള സിനിമ വളരെ മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. റിലീസിംഗിന് തയ്യാറാകുന്ന ഈ ചിത്രങ്ങളുടെ വിജയ പ്രതീക്ഷകളും കോടി കിലുക്കങ്ങള്‍ തന്നെയായിരിക്കും. അവധിക്കാലങ്ങള്‍ ആഘോഷമാക്കുവാന്‍ സിനിമാ തീയേറ്ററുകള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് തിയേറ്ററുകള്‍ തെരഞ്ഞെടുക്കാവുന്നതാണ്. ക്രിസ്മസ് റിലീസായി തീയേറ്ററുകളിലെത്തു എത്താന്‍ തയ്യാറെടുക്കുന്ന മലയാളസിനിമകളുടെ വിവരങ്ങള്‍ ഇതാ...

ഷൈലോക്ക്.

മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായെത്തുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് അജയ് വാസുദേവാണ്. ചിത്രത്തിനുമുമ്ബുള്ള പ്രഖ്യാപനം മുതല്‍ മമ്മൂട്ടി ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ഷൈലോക്ക്. ചിത്രത്തിലെ സ്റ്റില്ലുകളും ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും വളരെ വലിയ രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. മെഗാസ്റ്റാറിന്റെ ഒരു ബ്രഹ്മാണ്ഡ ചിത്രം എന്ന പ്രഖ്യാപനവും ഇതുവരെ ചെയ്യാത്ത കഥാപാത്രത്തെ കുറിച്ചുള്ള നിഗൂഢമായ വിവരങ്ങളും കൊണ്ട് ചിത്രത്തിന് വളരെ വലിയൊരു ഹൈപ്പ് ആണ് ലഭിച്ചിരിക്കുന്നത്. മമ്മൂട്ടി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം വളരെ വലിയ രീതിയില്‍ കളക്ഷന്‍ നേടും വിജയിക്കുമെന്നു തന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്.

ബിഗ് ബ്രദര്‍.

നടനവിസ്മയം മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഹിറ്റ്മേക്കര്‍ സിദ്ദിഖാണ്. സിദ്ദിഖിന്റെ രീതി അനുസരിച്ച്‌ ഒരു മുഴുനീള കോമഡി ചിത്രമാണ് ഏവരും പ്രതീക്ഷിച്ചിരുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പോസ്റ്റ് ഏവരെയും ഞെട്ടിച്ചിരുന്നു മോഹന്‍ലാല്‍ ഒരു ബ്ലാക്ക് കമാന്‍ഡോയായി പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ആരാധകര്‍ക്ക് വലിയ ആവേശമാണ് സൃഷ്ടിച്ചത്. കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഒന്നും അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എങ്കിലും സംവിധായകന്‍ സിദ്ദിഖ് എന്റെ ഏറ്റവും വലിയ സ്വപ്ന ചിത്രം എന്ന നിലയില്‍ ചിത്രത്തെ കുറിച്ച്‌ വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്കിടയില്‍ ഉള്ളത്.

ട്രാന്‍സ്.

യുവാക്കള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഫഹദ് ഫാസില്‍ ചിത്രമാണ് ട്രാന്‍സ്. മലയാള സിനിമയിലെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളായി കരുതപ്പെടുന്ന അന്‍വര്‍ റഷീദ് സംവിധാനം നിര്‍വഹിച്ചിട്ടുള്ള ഈ ചിത്രം നിരവധി വര്‍ഷങ്ങള്‍ സമയമെടുത്താണ് ചിത്രീകരണ ജോലികള്‍ പൂര്‍ത്തിയാക്കിയത്. രണ്ടു പോസ്റ്ററുകള്‍ അല്ലാതെ മറ്റൊരു വിവരങ്ങളും അണിയറപ്രവര്‍ത്തകര്‍ ഇതുവരെയും പുറത്തുവിട്ടിട്ടില്ല. വളരെ പുതുമ നല്‍കുന്ന ഒരു സിനിമയായിരിക്കും ട്രാന്‍സ് എന്ന് ഏവരും പ്രതീക്ഷിക്കുന്നു. തികച്ചും പരീക്ഷണാര്‍ഥത്തില്‍ ഒരുക്കിയിരിക്കുന്ന ഈ ചിത്രം മലയാള സിനിമയിലെ ഒരു വലിയ മാറ്റത്തിന് സാക്ഷ്യം വഹിക്കുന്ന ചിത്രമായിരിക്കുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍.

ഡ്രൈവിംഗ് ലൈസന്‍സ്.

പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രം ഒരു ക്രൈം ആക്ഷന്‍ ഡ്രാമയാണ്. ചിത്രീകരണം ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം ലാലിന്റെ മകന്‍ ജീന്‍ പോള്‍ ലാല്‍ ആണ്. യുവതാരനിരയില്‍ ഏറെ ശ്രദ്ധേയനായ സംവിധായകരില്‍ ഒരാളാണ് ജീന്‍ പോള്‍ ലാല്‍. പരീക്ഷണാടിസ്ഥാനത്തില്‍ സിനിമകളെ സമീപിച്ച്‌ വ്യത്യസ്തമായ സിനിമകള്‍ മലയാളത്തില്‍ സംഭാവന ചെയ്തിട്ടുള്ള ജീന്‍ പോളിന്റെ ഈ ചിത്രവും വളരെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ക്രിസ്മസ് റിലീസിങ്ങിന് ഒരുങ്ങുന്ന ചിത്രം മികച്ച വിജയമാകുമെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മൈസാന്റാ.

ജനപ്രിയ നായകന്‍ ദിലീപ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് മൈസാന്റാ. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നപോലെ തന്നെ സാങ്കല്പിക കഥാപാത്രം സാന്താക്ലോസിന്റെ നിരവധി റഫറന്‍സുകള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് നായികയുടെ പ്രവര്‍ത്തകര്‍ മുന്‍പ് അറിയിച്ചിരുന്നു. ഓര്‍ഡിനറി, മധുരനാരങ്ങ,ശിക്കാരിശംഭു തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ സുഗീത് ആണ് മൈസാന്റാ അണിയിച്ചൊരുക്കുന്നത്. ചിത്രം വളരെ നന്മയുള്ള ഒരു സാധാരണ ചിത്രമായിരിക്കുമെന്നും കുടുംബ പ്രേക്ഷകരും കുട്ടികള്‍ക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് ചിത്രം ഒരുക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ക്രിസ്മസിന് മത്സര ചിത്രങ്ങള്‍ക്കിടയില്‍ ജനപ്രിയനായകന്റെ മൈസാന്റാ മികച്ച പ്രകടനം കാഴ്ച വയ്ക്കും എന്ന് തന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക