Image

മഹാരാഷ്‌ട്രയില്‍ സ്‌ത്രീകളെ ശല്യംചെയ്‌ത മൂന്നുപേരെ ജനക്കൂട്ടം കല്ലെറിഞ്ഞുകൊന്നു

Published on 09 May, 2012
മഹാരാഷ്‌ട്രയില്‍ സ്‌ത്രീകളെ ശല്യംചെയ്‌ത മൂന്നുപേരെ ജനക്കൂട്ടം കല്ലെറിഞ്ഞുകൊന്നു
നാഗ്‌പുര്‍: സ്‌ത്രീകളെ ശല്യംചെയ്‌ത മൂന്നുപേരെ മഹാരാഷ്ട്രയിലെ നാഗ്‌പുരില്‍ മൂന്നുപേരെ ജനക്കൂട്ടം കല്ലെറിഞ്ഞ്‌ കൊലപ്പെടുത്തി. ഒരാളെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു.

ഭരത്‌ നഗര്‍ മേഖലയില്‍ സ്‌ത്രീവേഷം കെട്ടിയ ഒരാളെയും പോലീസ്‌ വേഷത്തിലുള്ള രണ്ടു പേരെയുമാണ്‌ ബുധനാഴ്‌ച രാവിലെ സ്‌ത്രീകളുള്‍പ്പെടെയുള്ള സംഘം കല്ലെറിഞ്ഞും അടിച്ചും കൊന്നത്‌. ഒരാള്‍ സംഭവസ്ഥലത്തും മറ്റുള്ളവര്‍ ആസ്‌പത്രിയിലുമാണ്‌ മരിച്ചത്‌. മോഷ്ടാക്കളെന്നു കരുതിയായിരുന്നു ഇവരെ ആക്രമിച്ചത്‌.

ഈ മേഖലയില്‍ ചിലര്‍ സ്‌ത്രീകളെ ശല്യം ചെയ്യുന്ന സംഭവങ്ങളും മോഷണവും പുറത്തുവന്നതോടെ ജനരോഷം ഉയര്‍ന്നിരുന്നു.

അക്രമാസക്തരായ ജനക്കൂട്ടം പോലീസ്‌ വാഹനങ്ങള്‍ തകര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക