Image

എല്‍.ഡി.എഫിനും യു.ഡി.എഫിനും വോട്ട് ചെയ്യരുതെന്ന് ഓര്‍ത്തഡോക്‌സ് സഭ വൈദികര്‍

Published on 19 October, 2019
എല്‍.ഡി.എഫിനും യു.ഡി.എഫിനും വോട്ട് ചെയ്യരുതെന്ന്  ഓര്‍ത്തഡോക്‌സ് സഭ വൈദികര്‍
തിരുവനന്തപുരം: എല്‍.ഡി.എഫിനും യു.ഡി.എഫിനും വോട്ട് ചെയ്യരുതെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ അങ്കമാലി സന്റെ്‌മേരീസ് ചര്‍ച്ചിലെ വികാരി ഫാ.കെ.കെ. വര്‍ഗീസ് കരിമ്പനയ്ക്കലും (പഴെതോട്ടംപള്ളി സഹവികാരി) മലങ്കരസഭയുടെ മാനേജിങ് കമ്മിറ്റി അംഗമായ ഫാ.കെ.കെ. തോമസും. മലങ്കരസഭക്ക് പ്രയാസമുണ്ടായപ്പോള്‍ ന്യായമായ സഹായം എല്‍.ഡി.എഫ്- യു.ഡി.എഫ് നേതാക്കളില്‍നിന്ന് കിട്ടിയില്ല. അവിടെ നിയമവാഴ്ചയെയാണ് സര്‍ക്കാര്‍ അട്ടിമറിച്ചത്.

 സഭയെ ഉപദ്രവിക്കുന്ന എല്‍.ഡി.എഫിനും യു.ഡി.എഫിനും വോട്ട് ചെയ്യരുതെന്നാണ് തന്റെ നിലപാടെന്നും ഫാ.കെ.കെ. വര്‍ഗീസ് പറഞ്ഞു. സഭ വക്താവ് ഡോ. എബ്രഹാം കോടാലാട്ട് ഇറക്കിയ വാര്‍ത്തക്കുറിപ്പില്‍ സഭയെ ഉപദ്രവിച്ചവരെ വിശ്വാസികള്‍ തിരിച്ചറിയണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കോടതിവിധികളുടെ മുകളില്‍ അടയിരിക്കുന്ന ഭരണകൂടമാണ് ഇന്നുള്ളത്. പ്രതിസന്ധിഘട്ടത്തില്‍ രാഷ്ട്രീയക്കാരില്‍നിന്ന് ന്യായമായ സഹായം സഭക്ക് ലഭിച്ചിട്ടില്ല. കോടതി അന്ത്യശാസനം നല്‍കിയപ്പോഴാണ് പിറവംപള്ളിയില്‍ ഉത്തരവ് നടപ്പാക്കാന്‍ പൊലീസ് ശ്രമിച്ചത്.

പ്രതിസന്ധിഘട്ടത്തില്‍ മലങ്കരസഭയെ ബി.ജെ.പി സഹായിച്ചിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ യു.ഡി.എഫ് നേതാക്കള്‍ ഇത്തവണ സഭാകേന്ദ്രങ്ങളില്‍ വോട്ടഭ്യര്‍ഥിച്ച് വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന നേതാവ് അഡ്വ. ഡാനിയും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക