Image

തോപ്പില്‍ പ്രൊഡക്ഷന്‍സിന്റ്‌റെ സ്വീറ്റ് 16 ഷോര്‍ട് മൂവി റിലീസ് ചെയ്തു

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 19 October, 2019
തോപ്പില്‍ പ്രൊഡക്ഷന്‍സിന്റ്‌റെ സ്വീറ്റ് 16  ഷോര്‍ട് മൂവി റിലീസ് ചെയ്തു
അവര്‍ക്കൊപ്പം എന്ന മൂവിക്കും, ടോറന്‍റ്റ്  എന്ന ഷോര്‍ട് ഫിലിമിനും ശേഷം സ്വീറ്റ് സിസ്റ്റീന്‍  എന്ന ഷോര്‍ട് മൂവി ഗണേഷ് നായര്‍ സംവിധാനം ചെയ്ത്  റിലീസ് ചെയ്യ്തു.  ഏറെ പുതുമകളോടെ  ചിത്രീകരിച്ചിരിക്കുന്ന ഈ ഷോര്‍ട് മൂവി പല  പ്രത്യേകതകളോടും കുടി ചിത്രികരിക്കാന്‍   കഴിഞ്ഞതിലുള്ള  സന്തോഷം ഗണേഷ് പങ്കുവെക്കുകയുണ്ടായി . ആദ്യന്തം വളരെ ലളിതമായി ചിത്രികരിച്ചിരിക്കുന്ന  ഓരോ രംഗങ്ങളിലും   അമേരിക്കന്‍ മലയാളികള്‍ക്ക്   അഭിമാനം പകരും വിധം ഒരു  ദൃശ്യവിരുന്നിന്‍റെ ഒരു പൂക്കളം ഒരുക്കാന്‍ ഗണേഷിനു  കഴിഞ്ഞു. 

ടീന്‍ ഏജ് കാലത്തു കുട്ടികളില്‍ ഉണ്ടാകുന്ന ഓരോ മാറ്റവും  രക്ഷകര്‍ത്താക്കളേ അലസോരപ്പെടുത്താറുണ്ട് , സ്‌നേഹത്തോടും , കാരുണ്യത്തോടും ഉള്ള ഇടപെടല്‍ കുട്ടികളെ നമ്മളിലേക്ക് കൂടുതല്‍ അടുപ്പിക്കാന്‍ കഴിയും . എന്തിനും രക്ഷകര്‍ത്താക്കളുടെ സപ്പോര്‍ട്ട് ഉണ്ടെന്ന ഒരു തോന്നല്‍ അവരില്‍  കൂടുതല്‍ കോണ്‍ഫിഡന്‍സ് ഉണ്ടാക്കി എടുക്കാന്‍ കഴിയും എന്ന് ഈ ഷോര്‍ട് മൂവിയിലൂടെ ഗണേഷ് നായര്‍ വരച്ചു കാട്ടുന്നു.

മാതൃകാപരമായ ജീവിതവും സമീപനവും ആണ്  നമ്മെ നാളെയുടെ വാഗ്ദാനമായി വിലയിരുത്തപ്പെടുന്നത്. തിന്നതും കുടിച്ചതും ആസ്വദിച്ചതും സമ്പാദിച്ചതും ഒന്നുമല്ല നമ്മെ നല്ലവനാക്കുന്നതു , പിന്നെയോ നമ്മളില്‍ഉള്ള നന്മയുടെ അംശങ്ങള്‍,  സല്‍കര്‍മങ്ങള്‍, നല്ല ചിന്തകള്‍ എന്നിവയാണ്  ഒരുവനെ സമൂഹത്തില്‍  മാന്യനാക്കുന്നത് . അങ്ങനെ യുള്ള  പൗരന്മാരാക്കി നമ്മുടെ കുട്ടികളെ വളര്‍ത്തി എടുക്കുക എന്നതാണ് ഓരോ രക്ഷകര്‍ത്താക്കളും ആഗ്രഹിക്കുന്നതും. അത് സ്‌നേഹത്തില്‍ കുടി കഴിയും എന്നുകൂടിയാണ്  ഇതില്‍ വരച്ചുകാട്ടാന്‍ ശ്രമിച്ചതും.

അമേരിക്കയില്‍ വളരുന്ന കുട്ടികള്‍ പൊതുവെ  തന്റെ സംസ്കാരമാണ് ഏറ്റവും മുന്തിയതും ഉത്തമമെന്നും ചിന്തിക്കുമ്പോള്‍ മറ്റു സംസ്കാരങ്ങളിലെ നന്മ കാണാന്‍ സാധിക്കാതെ പോകും.  അവര്‍ ഏത് സംസ്കാരത്തില്‍ വളര്‍ന്നാലും അവരെ സ്‌നേഹിച്ചു വളര്‍ത്തുകയാണെങ്കില്‍ അവര്‍ നമ്മളോടൊപ്പം എല്ലാ സംസ്കരവും ഉള്‍പ്പെടുത്തി വളര്‍ത്താന്‍ കഴിയും എന്ന് വളരെ  വ്യത്യസ്തമായ പ്രമേയം ആണ്  പ്രേക്ഷകര്‍ക്ക് നല്‍കുന്നത്.

അഭിനേതാക്കളായി ക്രിസ് തോപ്പില്‍ , വത്സ തോപ്പില്‍ , സഞ്ജന ജയ്‌സ്വാള്‍ , ദേവിക നായര്‍ , അവന്തിക നായര്‍ , കൊച്ചുണ്ണി ഇളവന്‍ മഠം , പ്രിയ പോള്‍ , അരവിന്ദ് പദ്മനാഭന്‍ , പ്രജീഷ് രാമചന്ദ്രന്‍ , കജോള്‍ ഖദ്രി ,ഹര്‍ഷിത സേട്ട്  എന്നിവര്‍ വേഷം ഇട്ടു .

തോപ്പില്‍ പ്രൊഡക്ഷന്‍സിന്റ്‌റെ ബാനറില്‍ നിര്‍മ്മിച്ച സ്വീറ്റ് സിസ്റ്റീന്‍ എന്ന മൂവിയുടെ കഥയും  , സംവിധാനവും ഗണേഷ് നായര്‍ നിര്‍വഹിച്ചു.   കൊച്ചുണ്ണി ഇളവന്‍ മഠം എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ ആയും   , മനോജ് നമ്പ്യാര്‍  (ഡയറക്ടര്‍ ഫോട്ടോഗ്രാഫി ),  തിരക്കഥ, ഗാനരചന അജിത് എന്‍ നായര്‍  , റെജിന്‍ രവീന്ദ്രന്‍  അസ്സോസിയേറ്റ് ഡയറക്ടര്‍ ,  ഗിരി സൂര്യ പശ്ചാത്തല സംഗീതവും , ബിജു രത്‌നം എഡിറ്റിങ് , വിനോദ് കെആര്‍കെ ഓഫീസ്  നിര്‍വഹണം ,  അരവിന്ദ് പദ്മനാഭന്‍ , മൈഥിലി കൃഷ്ണന്‍ എന്നിവര്‍ പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍സ് ആയും പ്രവര്‍ത്തിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക