Image

മനുഷ്യ ബോംബ്‌: വിമാനത്താവളങ്ങള്‍ക്ക്‌ ജാഗ്രതാ നിര്‍ദേശം

Published on 09 May, 2012
മനുഷ്യ ബോംബ്‌: വിമാനത്താവളങ്ങള്‍ക്ക്‌ ജാഗ്രതാ നിര്‍ദേശം
കൊച്ചി: വിമാനത്താവളങ്ങളില്‍ തീവ്രവാദികള്‍ ശരീരത്തിലൊളിപ്പിച്ച ബോംബുമായി എത്താന്‍ സാധ്യതയുണ്ടെന്ന്‌ ബ്യൂറോ ഓഫ്‌ സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി മുന്നറിയിപ്പ്‌ നല്‍കി. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കി.

തീവ്രവാദികള്‍ വിമാനത്തിലോ സ്‌ഫോടനം നടത്താന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ വിമാനത്താവളങ്ങള്‍, വിമാനക്കമ്പനികള്‍, വിമാനത്താവള സുരക്ഷാ വിഭാഗമായ സിഐഎസ്‌എഫ്‌ ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ എന്നിവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ശരീരത്തിലെവിടെയെങ്കിലും മുറിവുകളുമായെത്തുന്നവരെയും നടക്കാനോ മറ്റോ ബുദ്ധിമുട്ട്‌ കാണിക്കുന്നവരെയും അധികൃതര്‍ പ്രത്യേകം പരിശോധിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക