Image

ജോളിയുടേയും കൂട്ടുപ്രതികളുടെയും റിമാന്‍ഡ് നീട്ടി; വക്കാലത്തിനെ ചൊല്ലി തര്‍ക്കം

Published on 19 October, 2019
ജോളിയുടേയും കൂട്ടുപ്രതികളുടെയും റിമാന്‍ഡ് നീട്ടി; വക്കാലത്തിനെ ചൊല്ലി തര്‍ക്കം
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്ബരയിലെ പ്രതികളായ ജോളിയുടേയും കൂട്ടുപ്രതികളുടെയും ജുഡീഷ്യല്‍ കസ്റ്റഡി 14 ദിവസത്തേക്ക് നീട്ടി. പ്രതികളുടെ ജാമ്യാപേക്ഷ കോടതിതള്ളി. താമരശ്ശേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രറ്റ് കോടതിയാണ് കേസിലെ പ്രതികളായ ജോളി, എം.എസ് മാത്യു, പ്രജികുമാര്‍ എന്നിവരുടെറിമാന്‍ഡ് കാലാവധി നീട്ടിയത്. അതിനിടെ ജോളിയുടെ കേസിന്‍ംെറ വക്കാലത്ത് സംബന്ധിച്ച്‌ കോടതിയില്‍ വാദങ്ങളുണ്ടായി.

സൗജന്യ നിയമസഹായം നല്‍കേണ്ടത് കോടതിയാണെന്ന് ബാര്‍ അസോസിയേഷന്‍ ഭാരവഹികള്‍ കോടതിയില്‍ വാദിച്ചു. ബാര്‍ അസോസിയേഷനില്‍ അംഗമല്ലാത്ത പുറത്തുനിന്നുള്ള അഭിഭാഷകര്‍ക്ക് സൗജന്യ വക്കാലത്ത് നല്‍കിയത് നിയമവിരുദ്ധമാണെന്നും അവര്‍ വാദിച്ചു.എന്നാല്‍ ജോളി വിദ്യാഭ്യാസമുള്ളയാളാണെന്നും അവരതില്‍ സ്വമേധയാ ഒപ്പിട്ടതല്ലേയെന്നും കോടതി ചോദിച്ചു. ജോളിയുടെ കേസിന്‍െറ വക്കാലത്ത് തങ്ങള്‍ക്കാണെന്ന് ആളൂര്‍ അസോസിയേറ്റ്സിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. ഇല്ലെങ്കില്‍ അവര്‍ അത് നിഷേധിക്കട്ടെയെന്നുംഅഭിഭാഷകന്‍ പറഞ്ഞു. സംഭവത്തില്‍ ജോളി ഒന്നും പ്രതികരിച്ചില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക