Image

കേരളാ അസോസിയേഷന്‍ പാംബീച്ച്‌ ഫാമിലി പിക്‌നിക്കും രക്തദാനവും നടത്തി

ജോയിച്ചന്‍ പുതുക്കുളം Published on 09 May, 2012
കേരളാ അസോസിയേഷന്‍ പാംബീച്ച്‌ ഫാമിലി പിക്‌നിക്കും രക്തദാനവും നടത്തി
സൗത്ത്‌ ഫ്‌ളോറിഡ: സൗത്ത്‌ ഫ്‌ളോറിഡയില്‍ വളര്‍ന്നുവരുന്ന കേരളാ അസോസിയേഷന്‍ ഓഫ്‌ പാംബീച്ച്‌ വര്‍ഷംതോറും നടത്തിവരുന്ന ഫാമിലി പിക്‌നിക്ക്‌ കഴിഞ്ഞ ഏപ്രില്‍ 28-ന്‌ വെസ്റ്റ്‌ പാംബീച്ചിലെ ലെയ്‌റ്റല്‍ പാര്‍ക്കില്‍ വെച്ച്‌ വിവിധ പരിപാടികളോടെ നടത്തപ്പെട്ടു. കുട്ടികള്‍ക്കുവേണ്ടിയുള്ള വിവിധ മത്സരങ്ങള്‍ കൂടാതെ മുതിര്‍ന്നവര്‍ക്കുവേണ്ടി ആവേശകരമായ വടംവലി, സ്‌പൂണ്‍ ടിഷ്യൂ റോള്‍ മത്സരം, ക്രൗണിംഗ്‌ ഹെഡ്‌ വിത്ത്‌ സ്‌ട്രോസ്‌, സുന്ദരിക്ക്‌ പൊട്ടുകുത്തല്‍ തുടങ്ങിയ രസകരങ്ങളായ മത്സങ്ങളും എല്ലാവരും ഉന്മേഷം പകര്‍ന്നു. കേക്ക്‌ ബേക്കിംഗ്‌ മത്സരമായിരുന്നു മറ്റൊരിനം.

സംഘടനാംഗങ്ങള്‍ തന്നെ പാകംചെയ്‌ത ബാര്‍ബിക്യൂ ചിക്കന്‍ കൂടാതെ പ്രസിഡന്റ്‌ സാബു വെട്ടവും, ജോമോന്‍ ജോസും മുന്‍കൈ എടുത്ത്‌ തത്സമയം പൊരിച്ചുകൊടുത്ത ഓംലെറ്റ്‌ പിക്‌നിക്കില്‍ പങ്കെടുത്തവര്‍ക്ക്‌ വിസ്‌മയമായിരുന്നു.

പിക്‌നിക്കിനോടനുബന്ധിച്ച്‌ നടത്തിയ രക്തദാന ചടങ്ങില്‍ രക്തം ദാനം ചെയ്യുന്നതിനുള്ള മലയാളികളുടെ ആവേശം ബ്ലഡ്‌ ബാങ്ക്‌ അധികൃതരെ ആശ്ചര്യപ്പെടുത്തി.

ഇരുനൂറില്‍പ്പരം പേര്‍ പങ്കെടുത്ത ഈവര്‍ഷത്തെ ഫാമിലി പിക്‌നിക്ക്‌ പ്രസിഡന്റ്‌ ബാബു വെട്ടം, വൈസ്‌ പ്രസിഡന്റ്‌ സജി ജോണ്‍സണ്‍, സെക്രട്ടറി ജോര്‍ജ്‌ ജോസഫ്‌, ട്രഷറര്‍ ജിജോ ജോസ്‌, റെജി സെബാസ്റ്റ്യന്‍, സജി തോമസ്‌, അനില്‍കുമാര്‍, ബാബു തോമസ്‌, ഷീബാ ജോസഫ്‌, ദീപ്‌തി ജയിംസ്‌, ജോണി തട്ടില്‍, ജോമോന്‍ ജോസ്‌ തുടങ്ങിയ കമ്മിറ്റി അംഗങ്ങളും മുന്‍ പ്രസിഡന്റ്‌ മാത്യു തോമസും പരിപാടികള്‍ക്ക്‌ ചുക്കാന്‍ പിടിച്ചു. ലൂക്കോസ്‌ പൈനുങ്കന്‍ അറിയിച്ചതാണിത്‌.
കേരളാ അസോസിയേഷന്‍ പാംബീച്ച്‌ ഫാമിലി പിക്‌നിക്കും രക്തദാനവും നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക