Image

യു.പി.യില്‍ കോളേജുകളില്‍ മൊബൈല്‍ ഫോണ്‍ നിരോധിച്ചു

Published on 18 October, 2019
യു.പി.യില്‍ കോളേജുകളില്‍ മൊബൈല്‍ ഫോണ്‍ നിരോധിച്ചു
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കോളേജുകളിലും സര്‍വകലാശാലകളിലും മൊബൈല്‍ ഫോണിന്റെ ഉപയോഗം യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പൂര്‍ണമായി നിരോധിച്ചു. സംസ്ഥാന ഉന്നതവിദ്യാഭ്യാസ ഡയറക്ടറേറ്റ് ഇതുസംബന്ധിച്ച് ഉത്തരവിറക്കി. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും നിരോധനം ബാധകമാണ്. മെച്ചപ്പെട്ട വിദ്യാഭ്യാസാന്തരീക്ഷം ഉറപ്പുവരുത്തുന്നതിനാണ് ഉത്തരവെന്ന് ഉന്നതവിദ്യാഭ്യാസ ഡയറക്ടറേറ്റ് വ്യക്തമാക്കി.

നേരത്തേ മന്ത്രിസഭായോഗങ്ങള്‍ ഉള്‍പ്പെടെയുള്ള തന്റെ ഔദ്യോഗിക പരിപാടികളില്‍ യോഗി ആദിത്യനാഥ് മൊബൈല്‍ഫോണ്‍ ഉപയോഗം നിരോധിച്ചിരുന്നു. പ്രധാന യോഗങ്ങള്‍ക്കിടയില്‍പ്പോലും ചില മന്ത്രിമാരും ഉദ്യോഗസ്ഥരും വാട്‌സാപ്പ് സന്ദേശങ്ങള്‍ വായിക്കുന്ന തിരക്കിലാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു തീരുമാനം.

Join WhatsApp News
Jose Elacate 2019-10-19 09:02:47
Excellent idea. Hope other institutions will also follow.  The rewards outweigh the risks. Good for the students and the family. I am pretty sure good and sincere educators will support this idea. Congratulations to the responsible individuals of UP.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക