Image

ആ ഒരൊറ്റ വരിക്ക് ഷെയ്‌നു ഉത്തരം ഉണ്ട്: ജോബി ജോര്‍ജിനുള്ള മറുപടി എന്നെ നിയന്ത്രിക്കുന്ന റബ്ബ് തരുമെന്ന് താരം

Published on 18 October, 2019
ആ ഒരൊറ്റ വരിക്ക് ഷെയ്‌നു ഉത്തരം ഉണ്ട്: ജോബി ജോര്‍ജിനുള്ള മറുപടി എന്നെ നിയന്ത്രിക്കുന്ന റബ്ബ് തരുമെന്ന് താരം

നിര്‍മ്മാതാവ് ജോബി ജോര്‍ജിന്റെ ആരോപണത്തിനു മറുപടിയുമായി നടന്‍ ഷെയ്ന്‍ നിഗം. ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയാണ് ജോബി ജോര്‍ജ് വാര്‍ത്താസമ്മേളനത്തിലൂടെ നടത്തിയ ഗുരുതര ആരോപണങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്.

വാര്‍ത്താസമ്മേളനത്തില്‍ ജോബി പറഞ്ഞ ഒരൊറ്റ വരിക്ക് മറുപടി എന്ന ആമുഖത്തോടെയാണ് ഷെയ്‌നിന്റെ വീഡിയോ തുടങ്ങുന്നത്. ഇത് വാര്‍ത്താസമ്മേളനത്തിനുള്ള മറുപടിയല്ലെന്നും, അതിലുള്ള ഒരു വരിക്കുള്ള മറുപടിയാണെന്നും ഷെയ്ന്‍ പറയുന്നു. ആ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്ന നല്ലവരായ ജനങ്ങളോടുള്ള മറുപടി കൂടിയാണ്, വെല്ലുവിളിയല്ല. എന്നെ നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെങ്കില്‍, എന്റെ റബ്ബ് ഉണ്ടെങ്കില്‍ ഞാനിനി മറുപടി തരുന്നില്ല, റബ്ബ് തന്നോളും'.. ഷെയ്ന്‍ വീഡിയോയില്‍ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക