Image

ഉപതിരഞ്ഞെടുപ്പില്‍ ഒരു മുന്നണിക്കും പിന്തുണയില്ല; നിലപാട് വ്യക്തമാക്കി ഓര്‍ത്തഡോക്‌സ് സഭ

Published on 18 October, 2019
ഉപതിരഞ്ഞെടുപ്പില്‍ ഒരു മുന്നണിക്കും പിന്തുണയില്ല; നിലപാട് വ്യക്തമാക്കി ഓര്‍ത്തഡോക്‌സ് സഭ
കോട്ടയം: അഞ്ച് മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ നിലപാട് വ്യക്തമാക്കി ഓര്‍ത്തഡോക്‌സ് സഭ. തിരഞ്ഞെടുപ്പില്‍ ഒരു മുന്നണിയെയും പിന്തുണയ്ക്കില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭാ സെക്രട്ടറി ബിജു ഉമ്മന്‍ വ്യക്തമാക്കി. നെല്ലും പതിരും തിരിച്ചറിഞ്ഞ് വോട്ട് ചെയ്യാനുള്ള കഴിവ് സഭാ വിശ്വാസികള്‍ക്ക് ഉണ്ട്. പിറവത്ത് വിശ്വാസികള്‍ക്കുണ്ടായ വേദന കൊണ്ടാകാം ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചത്. നീതി നിഷേധത്തിനെതിരെ തിരിച്ചടി ഉണ്ടാകുമെന്നും ബിജു ഉമ്മന്‍ കോട്ടയത്ത് പറഞ്ഞു

കോന്നിയില്‍ ബി.ജെ.പിയുടെ പ്രചാരണത്തിനായി ഓര്‍ത്തഡോക്‌സ് വൈദികനെ എന്‍.ഡി.എ രംഗത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഓര്‍ത്തഡോക്‌സ് സഭയുടെ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയത്. അങ്കമാലിയില്‍ നിന്നുള്ള ഫാദര്‍ വര്‍ഗീസാണ് കോന്നിയില്‍ ബി.ജെ.പിക്കായി വോട്ട് പിടിക്കാന്‍ എത്തിയത്. അങ്കമാലിയിലെ പഴന്തോട്ടം പള്ളിയിലെ വികാരിയാണ് വര്‍ഗീസ്. ബി.ജെ.പി നേതാക്കളുമായി കുടിക്കാഴ്ച നടത്തിയ ശേഷമാണ് ഫാ. വര്‍ഗീസ് തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയത്. 

വാട്‌സ്ആപ്പ് ഗ്രുപ്പുകള്‍ വഴിയും വിശ്വാസികളുടെ വീടുകളും പള്ളികളും കേന്ദ്രീകരിച്ചും ബി.ജെ.പി അനുകൂല പ്രചാരണം ശക്തമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക