Image

സിലിയുടെ കൊലപാതകം: ജോളിയെ അറസ്​റ്റുചെയ്യാന്‍ അനുമതി

Published on 18 October, 2019
സിലിയുടെ കൊലപാതകം: ജോളിയെ അറസ്​റ്റുചെയ്യാന്‍ അനുമതി

കോഴിക്കോട്​: കൂടത്തായി കൊലപാതക പരമ്ബരയില്‍ ഒരു കേസില്‍ കൂടി ജോളി ജോസഫിനെ അറസ്​റ്റ്​ ചെയ്യാന്‍ കോടതിയുടെ അനുമതി. ജോളിയുടെ രണ്ടാംഭാര്യ സിലിയുടെ കൊലപാതകത്തില്‍ ജോളിയെ അറസ്​റ്റു ചെയ്യാനാണ്​ താമശ്ശേരി ജുഡീഷ്യല്‍ മജിസ്​ട്രേറ്റ്​ കോടതി അനുമതി നല്‍കിയത്​.


കൂടത്തായി കൊലപാതക പരമ്ബരയില്‍ ഭര്‍ത്താവ് റോയ് തോമസി​​​െന്‍റ മരണത്തില്‍ മാത്രമാണ് നിലവില്‍ അറസ്റ്റുണ്ടായിരിക്കുന്നത്. അന്വേഷണ സംഘം ആവശ്യപ്പെട്ടതനുസരിച്ച്‌ കോടതി നല്‍കിയ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് സിലിയെ കൊലപ്പെടുത്തിയ കേസില്‍ താമരശ്ശേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്ന് വൈകിട്ട് ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ പൊലീസ് അനുമതി തേടിയത്​. ഈ കേസില്‍ രണ്ടാം പ്രതി എന്‍.എസ് മാത്യുവി​​െന്‍റ അറസ്റ്റും രേഖപ്പെടുത്തും.


അതേസമയം, ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ ജോളി അസുഖം അഭിനയിക്കുന്നതായി അന്വേഷണ സംഘം പറഞ്ഞു. നില്‍ക്കാനോ ഇരിക്കാനോ കഴിയുന്നില്ലെന്നാണ് ജോളി പറയുന്നത്. ഇത് അന്വേഷണത്തെ ബാധിക്കുന്നുണ്ടെന്നും അന്വേഷണ സംഘം പറഞ്ഞു. അന്വേഷണ സംഘത്തെ വഴിതിരിച്ചു വിടാനായി ചോദ്യം ചെയ്യലില്‍ ബോധപൂര്‍വ്വം തെറ്റായ വിവരങ്ങള്‍ ജോളി പങ്ക് വെയ്ക്കുന്നത്​ കണ്ടെത്തിയതായും പൊലീസ് പറയുന്നു.


ഒരു ഭാഗത്ത് അഭിനയവും മറുഭാഗത്ത് കള്ള മൊഴികളും - ഇതായിരുന്നു കസ്റ്റഡിയിലെ അവസാന ദിവസങ്ങളില്‍ ജോളി അന്വേഷണ സംഘത്തിന് മുമ്ബില്‍ തീര്‍ത്ത പ്രതിബന്ധങ്ങള്‍. നില്‍ക്കാനോ ഇരിക്കാനോ കഴിയുന്നില്ലെന്നായിരുന്നു ജോളിയുടെ നിലപാട്. ഇത് ചോദ്യം ചെയ്യലിനെ ബാധിച്ചു. ബുധനാഴ്ച അഭിഭാഷകനെ കണ്ടതിനു ശേഷമായിരുന്നു ജോളിയുടെ അഭിനനയ നീക്കമെന്നാണ് അന്വേഷണ സംഘം പറയുന്നത്. മൊഴികള്‍ പലതും തങ്ങളെ വഴി തെറ്റിക്കാനാണെന്നും അന്വേഷണ സംഘം പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക