Image

ഇറ്റലിയിലെ പ്രവാസി സംഘടനകള്‍ക്കായി ഫോമാ ഇറ്റലിക്ക് തുടക്കമായി

Published on 17 October, 2019
ഇറ്റലിയിലെ പ്രവാസി സംഘടനകള്‍ക്കായി ഫോമാ ഇറ്റലിക്ക് തുടക്കമായി

റോം: ഇറ്റലിയിലെ വിവിധ ഇന്ത്യന്‍ പ്രവാസി സംഘടനകളെ ഒരുമിപ്പിച്ചുകൊണ്ടുള്ള ഫെഡറേഷന്‍ ’ഫോമ ഇറ്റലി’ രൂപംകൊണ്ടു. സംഘടനയുടെ ഉദ്ഘാടനം പാര്‍ലമെന്റംഗം ടി.എന്‍ പ്രതാപന്‍ നിര്‍വഹിച്ചു.

ഉദ്ഘാടന പ്രസംഗത്തില്‍ ഇറ്റലിയിലെ പ്രവാസി സമൂഹം ഇന്ന് നേരിടുന്ന ഏറ്റവും പ്രാധാന്യമേറിയ വിഷയങ്ങളില്‍ തന്നാല്‍ ആകുന്നവിധം പാര്‍ലിമെന്റംഗമെന്ന നിലക്ക് ആത്മാര്‍ത്ഥമായ ഇടപെടലുകള്‍ നടത്തുമെന്നും പ്രശ്‌നങ്ങളില്‍ അതിന്റെ മുന്‍ഗണന അനുസരിച്ച് പരിഹാരത്തിന് ശ്രമിക്കുമെന്നും ടി.എന്‍ പ്രതാപന്‍ ഉറപ്പുനല്‍കി.

യോഗത്തില്‍ ജോസഫ് കരുമത്തി സ്വാഗതം പറഞ്ഞു. ’കാപോ റോമ’ സെക്രട്ടറി ജോര്‍ജ്ജ് റപ്പായി ആശംസകള്‍ നേര്‍ന്നു. വിവിധ അസോസിയേഷനുകളില്‍ നിന്നായി സാജു ഇടശ്ശേരി , ജോമോന്‍, ജോസഫ് വലിയപറന്പില്‍, ഷാജു പാറയില്‍, പ്രവീണ്‍ പാലിയത്ത്, റോയ്‌സി സിബി, സിന്ധു വര്‍ഗ്ഗീസ്, ജോബി ജോസ് തുടങ്ങിയവര്‍ ഉള്‍പ്പെടെ നിരവധി സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു. സി.എഫ്.ഡി സ്ഥാപകന്‍ ഡെന്നി ചെര്‍പ്പണത്ത് നന്ദി പറഞ്ഞു.

ജെജി മാത്യു മാന്നാര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക