Image

പമ്പ- യു.ഇ.സി.സി. ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ:് പി.സി.എന്‍.ജെ (ന്യൂജേഴ്‌സി) ചാമ്പ്യന്‍മാര്‍

ജോര്‍ജ്ജ് ഓലിക്കല്‍ Published on 17 October, 2019
പമ്പ- യു.ഇ.സി.സി. ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ:് പി.സി.എന്‍.ജെ (ന്യൂജേഴ്‌സി) ചാമ്പ്യന്‍മാര്‍
ഫിലാഡല്‍ഫിയ: പമ്പയും യു.ഇ.സി.സി യും സംയുക്തമായി സംഘടിപ്പിച്ച പ്രഥമ ക്രിക്കറ്റ് ടുര്‍ണ്ണമെന്റില്‍ ന്യൂജേഴ്‌സിയില്‍ നിന്നുള്ള പി.സി.എന്‍.ജെ ടീം ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി, യു.ഇ.സി.സി. ഫിലാഡല്‍ഫിയ റണ്ണറപ്പായി.

ട്രൈസ്റ്റേറ്റ് ഏരിയായില്‍ നിന്ന്  തിരഞ്ഞെടുക്കപ്പെട്ട ആറു പ്രബല ടീംമുകളാണ് ഫൈനല്‍ റൗണ്‍ടില്‍ മാറ്റുരച്ചത്. ഒക്‌ടോബര്‍ 12-ന് പ്രാഥമിക മത്‌സരങ്ങളും, ഒക്‌ടോബര്‍ 13-ന് ഫൈനല്‍ റൗണ്‍ട് മത്‌സരങ്ങളും നടത്തപ്പെട്ടു. ഫിലാഡല്‍ഫിയ സബര്‍ബിലെ ബെന്‍സേലം ടൗണ്‍ഷിപ്പിലുള്ള നീല്‍ ആംസ്‌ട്രോര്‍ങ് സ്റ്റേഡിയത്തിലാണ് മത്‌സരങ്ങള്‍ സംഘടിപ്പിച്ചത്.  പെന്‍സില്‍വേനിയ സ്റ്റേറ്റ് റെപ്രസന്റ്‌റ്റേറ്റീവ് ജീന്‍ ഡിജിറോളമ ഗെയിംമുകളുടെ ഉത്ഘാടനം നിര്‍വ്വഹിച്ചു. 
 
ഒക്‌ടോബര്‍ 13-ന് നടന്ന  കലാശ പോരാട്ടത്തില്‍ യു.ഇ.സി.സി. ഫിലാഡല്‍ഫിയ ടീംമിനെ പരാജയപ്പെടുത്തി  ന്യൂജേഴ്‌സിയില്‍ നിന്നുള്ള പി.സി.എന്‍.ജെ ടീം ചാമ്പ്യന്മാരായി. ഫൈനല്‍ മത്‌സരം ദര്‍ശിക്കുന്നതിന് ഫിലാഡല്‍ഫിയായിലും പരിസര പ്രദേശങ്ങളില്‍ നിന്നുമായി നിരവധി ക്രിക്കറ്റ് പ്രേമികള്‍ എത്തിയിരുന്നു. 

ടൂര്‍ണ്ണമെന്റിന്റെ സമാപനത്തില്‍ പമ്പ പ്രസിഡന്റ് മോഡി ജേക്കബ് വിജയികളെ അനുമോദിക്കുകയും വിശിഷ്ടാതിഥികളെ  സ്വാഗതവും ചെയ്തു. ബെന്‍സേലം ടൗണ്‍ഷിപ്പിലെ കൗണ്‍സില്‍ന്മാരായ എഡ് കിസ്സില്‍ബാക്കും, ജോ നോള്‍സും വിജയികള്‍ക്കുള്ള ട്രോഫിയും കാഷ് അവാര്‍ഡും സമ്മാനിച്ചതോടൊപ്പം തങ്ങളുടെ ടൗണ്‍ഷിപ്പില്‍ പ്രഥമമായി അരങ്ങേറിയ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെ സംഘാടകരെ അഭിനന്ദിയ്ക്കുകയും ചെയ്തു. റോണി വറുഗീസും, സുമോദ് നെല്ലിക്കാലയും സമ്മാനദാന
 ക്രമീകരണങ്ങള്‍ ചെയ്തു.  ട്രൈസ്റ്റേറ്റ് കേരളാഫോറം ചെയര്‍മാന്‍ ജോഷി കുര്യാക്കോസ് വിജയികള്‍ക്ക് ആശംസകള്‍ നേര്‍ന്നു. ജോര്‍ജ്ജ് ഓലിക്കല്‍ നന്ദി പ്രകാശനം നടത്തി.

പമ്പ പ്രസിഡന്റ് മോഡി ജേക്കബിന്റെയും യു.ഇ.സി.സി പ്രതിനിധി റ്റിനു ചാരത്തിന്റെയും നേതൃത്വത്തില്‍ റോണി വറുഗീസ്, സുമോദ് നെല്ലിക്കാല, ജോര്‍ജ്ജ് ഓലിക്കല്‍, സുധ കര്‍ത്ത,  നിമല്‍ പോള്‍, കിരണ്‍ ഔസേപ്പച്ചന്‍, സോബിന്‍ മാത്യൂ, റോയിസ് മോളേത്ത്, ബേസില്‍ ഏലിയാസ്, ജോയല്‍ വറുഗീസ്,  ബോബി ജേക്കബ,്  അലക്‌സ് തോമസ്, റവ: ഫിലിപ്പ് മോഡയില്‍, ഫീലിപ്പോസ് ചെറിയാന്‍, ജേക്കബ് കോര, രാജന്‍ സാമുവല്‍, അറ്റോര്‍ണി ബാബു വറുഗീസ്  എന്നിവര്‍  ടൂര്‍ണ്ണമെന്റിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

പമ്പ- യു.ഇ.സി.സി. ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ:് പി.സി.എന്‍.ജെ (ന്യൂജേഴ്‌സി) ചാമ്പ്യന്‍മാര്‍പമ്പ- യു.ഇ.സി.സി. ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ:് പി.സി.എന്‍.ജെ (ന്യൂജേഴ്‌സി) ചാമ്പ്യന്‍മാര്‍പമ്പ- യു.ഇ.സി.സി. ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ:് പി.സി.എന്‍.ജെ (ന്യൂജേഴ്‌സി) ചാമ്പ്യന്‍മാര്‍പമ്പ- യു.ഇ.സി.സി. ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ:് പി.സി.എന്‍.ജെ (ന്യൂജേഴ്‌സി) ചാമ്പ്യന്‍മാര്‍പമ്പ- യു.ഇ.സി.സി. ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ:് പി.സി.എന്‍.ജെ (ന്യൂജേഴ്‌സി) ചാമ്പ്യന്‍മാര്‍പമ്പ- യു.ഇ.സി.സി. ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ:് പി.സി.എന്‍.ജെ (ന്യൂജേഴ്‌സി) ചാമ്പ്യന്‍മാര്‍പമ്പ- യു.ഇ.സി.സി. ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ:് പി.സി.എന്‍.ജെ (ന്യൂജേഴ്‌സി) ചാമ്പ്യന്‍മാര്‍പമ്പ- യു.ഇ.സി.സി. ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ:് പി.സി.എന്‍.ജെ (ന്യൂജേഴ്‌സി) ചാമ്പ്യന്‍മാര്‍പമ്പ- യു.ഇ.സി.സി. ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ:് പി.സി.എന്‍.ജെ (ന്യൂജേഴ്‌സി) ചാമ്പ്യന്‍മാര്‍പമ്പ- യു.ഇ.സി.സി. ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ:് പി.സി.എന്‍.ജെ (ന്യൂജേഴ്‌സി) ചാമ്പ്യന്‍മാര്‍പമ്പ- യു.ഇ.സി.സി. ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ:് പി.സി.എന്‍.ജെ (ന്യൂജേഴ്‌സി) ചാമ്പ്യന്‍മാര്‍പമ്പ- യു.ഇ.സി.സി. ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ:് പി.സി.എന്‍.ജെ (ന്യൂജേഴ്‌സി) ചാമ്പ്യന്‍മാര്‍പമ്പ- യു.ഇ.സി.സി. ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ:് പി.സി.എന്‍.ജെ (ന്യൂജേഴ്‌സി) ചാമ്പ്യന്‍മാര്‍പമ്പ- യു.ഇ.സി.സി. ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ:് പി.സി.എന്‍.ജെ (ന്യൂജേഴ്‌സി) ചാമ്പ്യന്‍മാര്‍പമ്പ- യു.ഇ.സി.സി. ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ:് പി.സി.എന്‍.ജെ (ന്യൂജേഴ്‌സി) ചാമ്പ്യന്‍മാര്‍പമ്പ- യു.ഇ.സി.സി. ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ:് പി.സി.എന്‍.ജെ (ന്യൂജേഴ്‌സി) ചാമ്പ്യന്‍മാര്‍പമ്പ- യു.ഇ.സി.സി. ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ:് പി.സി.എന്‍.ജെ (ന്യൂജേഴ്‌സി) ചാമ്പ്യന്‍മാര്‍പമ്പ- യു.ഇ.സി.സി. ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ:് പി.സി.എന്‍.ജെ (ന്യൂജേഴ്‌സി) ചാമ്പ്യന്‍മാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക